സംഘര്‍ഷത്തിനു പിന്നില്‍ ബി.ജെ.പിയെന്ന് കോടിയേരി; അറസ്റ്റു ചെയ്താല്‍ നേരിടുമെന്ന് കുമ്മനം;

0

അറസ്റ്റിനു മുന്നോടിയായി മ്യൂസിയം എസ്.ഐ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ആര്‍.സി ബീന, ഗിരികുമാര്‍ എന്നീ കൗണ്‍സിലര്‍മാരെയും ചില പ്രവര്‍ത്തകരേയുമാണ് അറസ്റ്റു ചെയ്യുക.

തിരുവനന്തപുരം: തലസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന നേതാക്കളുടെ ഗൂഢശ്രമമാണിതിനു പിന്നില്‍. ആര്‍.എസ്.എസും ബി.ജെ.പിയും കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും വര്‍ഗീയ ശക്തികളാണ്. അവരെ മുളയിലെ നുള്ളണം. ക്രമസമാധാന തകര്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ഠികൊണ്ട് അടിച്ചമര്‍ത്തണമെന്നും കോടിയേരി പറഞ്ഞു.

സംഘര്‍ഷങ്ങളില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്തരം സംഘടനകള്‍ നടത്തുന്ന അമ്രകം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും കേടിയേരി ആവശ്യപ്പെട്ടു.

അതേസമയം, സി.പി.എം നടത്തുന്ന കപടനടകത്തിന്റെ ജീര്‍ണ്ണതകളാണ് സംഘര്‍ഷത്തിനു കാരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സ്വാഭാവികിമായി സംഭവിക്കുന്നതാണ് ഇതെല്ലാം. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറെ ആക്രമിച്ചുവെന്നത് പച്ചനുണയാണ്. ബി.ജെ.പി പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാരെയും കേസില്‍ കുടുക്കി അറസ്റ്റു ചെയ്യാനാണ് ശ്രമമെങ്കില്‍ തടയും.

അതിനിടെ, സ്വകാര്യ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ച ബി.ജെ.പി കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്യാന്‍ പോലീസ് എത്തി. വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്‌റ്റെങ്കില്‍ തടയുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അറസ്റ്റു തടയാന്‍ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. അറസ്റ്റിനു മുന്നോടിയായി മ്യൂസിയം എസ്.ഐ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ആര്‍.സി ബീന, ഗിരികുമാര്‍ എന്നീ കൗണ്‍സിലര്‍മാരെയും ചില പ്രവര്‍ത്തകരേയുമാണ് അറസ്റ്റു ചെയ്യുക.

അറസ്റ്റു ചെയ്താല്‍ പിന്നെ ഇവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ല. പോലീസ് കസ്റ്റഡിയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഇവരെ മാറ്റും.

Leave A Reply

Your email address will not be published.