സിംബാവെ: റോബര്‍ട്ട് മുഖാബയെ ഭരണകക്ഷി പാര്‍ട്ടി പുറത്താക്കി
സിംബാവെ: സിംബാവെയില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഖാബയെ ഭരണകക്ഷിയായ സാനു പി എഫ് പാര്‍ട്ടി പുറത്താക്കി. കഴിഞ്ഞ 37 വര്‍ഷമായി തുടരുന്ന മുഗാബെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. അതേസമയം ടെലിവിഷനിലൂടെ മുഗാബെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തെങ്കിലും രാജിപ്രഖ്യാപിച്ചില്ല. അടുത്തവര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിംബാവെയില്‍ പട്ടാള അട്ടിമറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 37 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന റോബര്‍ട്ട് മുഗാബെ അധികാരം ഭാര്യയിലേക്ക് കൈമാറുമെന്ന അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയായിരുന്ന സൈന്യത്തിന്റെ നീക്കം. അധികാരം വിട്ടൊഴിയാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങളായിരുന്നു കഴിഞ്ഞദിവസങ്ങളിലെല്ലാം സിബാവെയില് നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി തന്നെ അദ്ധേഹത്തെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതും. ഇല്ലെങ്കില്‍ ഇംപീച്ചമെന്റിനെ നേരിടണമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മുഗാബെ രാജികാര്യം പ്രഖ്യാപിക്കാനും തയ്യാറായില്ല