ഇടുക്കിയില്‍ ഹര്‍ത്താലില്‍ സംഘര്‍ഷം

0

മൂന്നാര്‍: റവന്യൂ വകുപ്പിന്‍റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച്‌ സിപിഎം പിന്തുണയോടെ ഇടുക്കിയിലെ 10 പഞ്ചായത്തുകളിലായി നടക്കുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമണം. വിദേശി സഞ്ചാരികളായ എത്തിയ ടാക്സി ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു.
വാഹനത്തില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് അസഭ്യവര്‍ഷവും നടത്തി. പോലീസ് നോക്കിനില്‍ക്കെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷം അഴിച്ചുവിട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഹര്‍ത്താലനുകൂലികളുടെ ആക്രമണമുണ്ടായി.
എന്നാല്‍, പോലീസ് നോക്കി നില്‍ക്കുക മാത്രമാണുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ തടയാനോ, വാഹനങ്ങള്‍ക്ക് യാത്രാ സൗകര്യമൊരുക്കാമോ പോലീസ് ശ്രമിച്ചിട്ടില്ല.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം യാത്ര തുടര്‍ന്നില്ല. നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

Leave A Reply

Your email address will not be published.