ഏഷ്യ കപ്പ് സൂപ്പര്‍ 4sല്‍ ഇന്ത്യ ഫൈനലില്‍

0

ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം ഗോള്‍ വര്‍ഷിച്ച്‌ ഇന്ത്യന്‍ ഹോക്കി ടീം. ഇന്ന് നടന്ന സൂപ്പര്‍ 4s മത്സരത്തില്‍ പാക്കിസ്ഥാനെ 4-0 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 3-1നു ജയം നേടിയിരുന്നു. സൂപ്പര്‍ 4s ഘട്ടത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജയമാണിത്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് അവസാന മിനുട്ടില്‍ 1-1 സമനില കൈവരിച്ച ടീം രണ്ടാം മത്സരത്തില്‍ മലേഷ്യയെ 6-2നു തകര്‍ത്തിരുന്നു.
39ാം മിനുട്ടില്‍ സത്ബീര്‍ സിംഗ് ആണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ആ ഗോളിനു ലീഡ് ചെയ്യുകയായിരുന്നു. നാലാം ക്വാര്‍ട്ടറിലാണ് ഇന്ത്യ ഗോളുകള്‍ വാരിക്കൂട്ടിയത്. 51ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. തൊട്ടടുത്ത മിനുട്ടില്‍ ലളിത് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. 57ാം മിനുട്ടില്‍ ഗുര്‍ജന്ത് സിംഗ് ഇന്ത്യയുടെ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

Leave A Reply

Your email address will not be published.