പൃഥിയുടെ പുത്തന്‍ ചിത്രം ‘വിമാനം’ ഡിസംബറില്‍ തിയേറ്ററുകളിലേയ്ക്ക്
പൃഥിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിമാനം. ആസിഫ് അലിയുടെ വിതരണക്കമ്പനിയായ ആദംസ് വേള്‍ഡ് ഒഫ് ഇമാജിനേഷനാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ആദംസ് വേള്‍ഡ് ഒഫ് ഇമാജിനേഷന് വിതരണം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണ് വിമാനം.
നവാഗതനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണനാണ് നായിക.
അലന്‍സിയര്‍, നെടുമുടി വേണു, ശാന്തി കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, സുധീര്‍ കരമന എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.