പ്രമുഖ ചാനല്‍ അവതാരകന്‍ ചാര്‍ളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകള്‍

0

വാഷിങ്ടന്‍: പ്രമുഖ അമേരിക്കന്‍ അവതാരകന്‍ ചാര്‍ളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകള്‍ ‍. എട്ടു സ്ത്രീകളാണു റോസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പിബിഎസ്, സിബിഎസ്, ബ്ലൂംബര്‍ഗ് എന്നീ ചാനലുകള്‍ ഇദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി. അശ്ലീല ഫോണ്‍ വിളി, സ്ത്രീകളുടെ മുന്നില്‍ നഗ്നമായി നടക്കുക, ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ സ്ത്രീകള്‍ ഉന്നയിക്കുന്നത് . വാഷിങ്ടന്‍ പോസ്റ്റാണ് ഇതു സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പിബിഎസ്, ബ്ലൂംബര്‍ഗ് ടിവി, സിബിഎസ് തുടങ്ങിയ ചാനലുകളിലെ ജനപ്രിയ അവതാരകനാണ് 75കാരനായ ചാര്‍ളി.കൂടെ ജോലിചെയ്യുന്ന സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചാര്‍ളി റോസ് കാലുകളിലും തുടകളിലും സ്പര്‍ശിച്ചെന്നാണ് അഞ്ച് സ്ത്രീകളുടെ പരാതി. മൂന്ന് പേര്‍ റോസിനെതിരെ പരസ്യമായാണ് പരാതി ഉയര്‍ത്തിയിരുന്നു എന്നാല്‍ അഞ്ചുപേര്‍ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച്‌ ചാര്‍ളി പ്രസ്താവനയിറക്കി. എന്നാല്‍ പരാതിയ്ക്കെതിരെ ചാര്‍ളി രംഗത്തെത്തിയിട്ടുണ്ട്. പത്ര പ്രവര്‍ത്തനം ആരംഭിച്ചിട്ട് 45 വര്‍ഷം പിന്നിടുന്നു. അതിനിടെ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് നല്ല ഉപദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ‘തന്റെ പെരുമാറ്റത്തെക്കുറിച്ച്‌ ഇവരില്‍ ചിലര്‍ പരാതിപ്പെട്ടിരിക്കുന്നു. മോശമായ പെരുമാറ്റരീതിയില്‍ അഗാധമായി മാപ്പു ചോദിക്കുന്നു. ചില സമയങ്ങളില്‍ ബുദ്ധിശൂന്യമായി ഇടപെട്ടതിന്റെ ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു. എനിക്കു തെറ്റുപറ്റിയതായി തിരിച്ചറിയുന്നു’ ചാര്‍ളി പ്രസ്താവിച്ചു. മണിക്കൂറുകള്‍ക്കകം ചാനലുകള്‍ ‘ചാര്‍ളി റോസ്’ ഷോ സസ്പെന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.