മേയറെ ആക്രമിച്ച കേസില്‍ കൗണ്‍സിലര്‍മാരുടെ അറസ്​റ്റ്​ ഒഴിവാക്കാന്‍ ബി.ജെ.പി നീക്കം

0

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്തിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ദേശീയ പട്ടികജാതി കമീഷ​​​ന്‍റെ നിര്‍ദേശം. ദേശീയ ഉപാധ്യക്ഷന്‍ എല്‍. മുരുകനാണ് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന് നിര്‍ദേശം നല്‍കിയത്. വലിയശാലയിലെ ബി.ജെ.പി കൗണ്‍സിലര്‍ ലക്ഷ്മിയുടെ പരാതിയിലാണ് കമീഷ​ന്‍ നടപടി.

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനു, മേയറുടെ പേഴ്സനല്‍ അസി. ജിന്‍ രാജ് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിദേശമുണ്ട്​. മേയറുടെ ചികിത്സ രേഖകള്‍ ഹാജരാക്കാനും മേയര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്ത നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നല്‍കാനും കമീഷണറോട് ആവശ്യപ്പെട്ടു.
ലക്ഷ്മിയുടെ മകനെ നിരന്തരം കള്ളക്കേസില്‍ കുടുക്കി നാട്ടില്‍നിന്ന് പോകണമെന്ന് ഭീഷണിപ്പെടുത്തിയ തമ്ബാനൂര്‍ സി.ഐ പൃഥ്വിരാജിനെതിരെ നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കും. കൗണ്‍സില്‍ ഹാളിലെ ബഹളത്തിനിടെ ഉണ്ടായ സംഭവത്തില്‍ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നതെന്ന് ഡി.ജി.പിയോട് അന്വേഷിക്കുമെന്നും കമീഷന്‍ പറഞ്ഞു.

ചൊവ്വാഴ്​ച രാവിലെ ആറ്റുകാല്‍ ആശുപത്രിയിലെത്തി ലക്ഷ്മിയുടെ മൊഴി കമീഷന്‍ രേഖപ്പെടുത്തി. കൗണ്‍സിലില്‍ ബഹളത്തിനിടെ ലക്ഷ്മിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് ബോധ്യമായെന്നും കമീഷന്‍ പറഞ്ഞു. കലക്ടര്‍ ഡോ. കെ. വാസുകി, പട്ടികജാതി^വര്‍ഗം വകുപ്പ് ജോ. സെക്രട്ടറി ബി.വി.എസ്. മണി, സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, ക​േന്‍റാണ്‍മ​​െന്‍റ്​ അസി. കമീഷണര്‍ സുനീഷ് ബാബു, നഗരസഭ സെക്രട്ടറി എല്‍.എസ്​. ദീപ എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ് കമീഷ​ന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്​.

അതിനിടെ, പട്ടികജാതി കൗണ്‍സിലര്‍മാരെ ജാതിപ്പേര്​ വിളിച്ച്‌​ അപമാനിച്ചെന്ന്​ ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗണ്‍സിലര്‍മാരും ദേശീയ കമീഷന്​ പരാതി നല്‍കി. മേയറെ കൈയേറ്റം ചെയ്യുന്ന വേളയില്‍ അനിഷ്​ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഇടപെട്ട പട്ടികജാതി വിഭാഗത്തില്‍പെട്ട കൗണ്‍സിലര്‍ സിന്ധു ശശി ഉള്‍​െപ്പടെയുള്ളവരെ ബി.ജെ.പി കൗണ്‍സിലര്‍മാരായ കരമന അജിത്, തൃക്കണ്ണാപുരം അനില്‍കുമാര്‍, കമലേശ്വരം ഗിരി, ജി.എസ്. മഞ്ജു, സിമി ജ്യോതിഷ് എന്നിവര്‍ ജാതിപ്പേര്​ വിളിച്ച്‌​ അപമാനിച്ചെന്നാണ്​ പരാതി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ സിറ്റി പൊലീസ് കമീഷണര്‍, സംസ്ഥാന പട്ടികജാതി^വര്‍ഗ കമീഷന്‍, കേന്ദ്ര പട്ടികജാതി-വര്‍ഗ കമീഷന്‍ എന്നിവര്‍ക്ക്​ പരാതി നല്‍കി. മേയര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികളായ കൗണ്‍സിലര്‍മാരുടെ അറസ്​റ്റ്​ ഒഴിവാക്കാന്‍ എല്ലാ പഴുതും ഉപയോഗിച്ചാണ്​ ബി.ജെ.പിയുടെ നീക്കം. വധശ്രമത്തിന്​ കേസെടുത്തിട്ടുണ്ടെങ്കില്‍ അറസ്​റ്റുണ്ടാവുമെന്ന പ്രതീക്ഷ പുലര്‍ത്തി സമ്മര്‍ദവുമായി ഇടതുമുന്നണിയും സജീവമായി രംഗത്തുണ്ട്​​. പരിക്കേറ്റ മേയര്‍ ആശുപത്രി വിട്ടില്ല.

Leave A Reply

Your email address will not be published.