ആ​ഷ​സ് പ​രമ്പ​ര: ഇം​ഗ്ല​ണ്ട് 302ന് ​പു​റ​ത്ത്

0

ബ്രി​സ്ബെ​യ്ന്‍: ആ​ഷ​സ് പ​രമ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ ഇം​ഗ്ല​ണ്ട് 302 റ​ണ്‍​സി​നു പു​റ​ത്ത്. നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 196 റ​ണ്‍​സ് എ​ന്ന നി​ല​യി​യി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് 302ല്‍ ​എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ജ​യിം​സ് വി​ന്‍​സ് (83), മാ​ര്‍​ക്ക് സ്റ്റോ​ണ്‍​മാ​ന്‍ (53), ഡേ​വി​ഡ് മ​ലാ​ന്‍ (56) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​നു ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും കു​മി​ന്‍​സും മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​ന്പോ​ള്‍ 35/2 എ​ന്ന നി​ല​യി​ലാ​ണ്. കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ്(5), ഉ​സ്മാ​ന്‍ ഖ​വാ​ജ(11) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​നു ന​ഷ്ട​പ്പെ​ട്ട​ത്. വി​ക്ക​റ്റു​ക​ള്‍ സ്റ്റ്യു​വ​ര്‍​ട്ട് ബ്രോ​ഡും മോ​യി​ന്‍ അ​ലി​യും പ​ങ്കി​ട്ടു. ഡേ​വി​ഡ് വാ​ര്‍​ണ​ര്‍(14), നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്ത്(5) എ​ന്നി​വ​രാ​ണു ക്രീ​സി​ല്‍.
ആ​ദ്യ​ദി​നം ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 196 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്. 80.3 ഓ​വ​ര്‍ മ​ത്സ​രം ന​ട​ന്ന ആ​ദ്യ ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ട് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണു ക​ളി​ച്ച​ത്. സ്കോ​ര്‍ ബോ​ര്‍​ഡ് ര​ണ്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ അ​ലി​സ്റ്റ​ര്‍ കു​ക്ക് (2) വീ​ണു.
ഈ ​ത​ക​ര്‍​ച്ച ര​ണ്ടാം വി​ക്ക​റ്റി​ല്‍ വി​ന്‍​സ്-​സ്റ്റോ​ണ്‍​മാ​ന്‍ സ​ഖ്യം മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു മ​റി​ക​ട​ന്നു. ജ​യിം​സ് വി​ന്‍​സ് (83), മാ​ര്‍​ക്ക് സ്റ്റോ​ണ്‍​മാ​ന്‍ (53) ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 125 റ​ണ്‍​സ് പി​റ​ന്നു. സ്റ്റോ​ണ്‍​മാ​നെ പാ​റ്റ് ക​മ്മി​ന്‍​സ് ബൗ​ള്‍​ഡാ​ക്കി. സ്കോ​ര്‍ 145ല്‍ ​വി​ന്‍​സി​നെ ന​ഥാ​ന്‍ ലി​യോ​ണ്‍ റ​ണ്ണൗ​ട്ടാ​ക്കു​ക​യും ചെ​യ്തു. 18 റ​ണ്‍​സി​ന്‍റെ ഇ​ട​വേ​ള​യി​ലാ​ണ്് ഇ​രു​വ​രും പു​റ​ത്താ​യ​ത്. പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ ജോ ​റൂ​ട്ടി​നെ​യും (15) ക​മ്മി​ന്‍​സ് മ​ട​ക്കി.

Leave A Reply

Your email address will not be published.