നടുറോഡില്‍ ആരാധികയ്ക്കൊപ്പം സെല്‍ഫി ; പണികിട്ടി വരുണ്‍ ധവാന്‍

0

സെല്‍ഫി പലപ്പോഴും സെലിബ്രിറ്റികള്‍ക്ക് വിനയാവാറുണ്ട്. അതുപോല ബോളുവുഡ് താരം വരുണ്‍ ധവാനാണ് ഇത്തവണ പണികിട്ടിയത്. തിരക്കേറിയ ജംക്ഷനിലെ ട്രാഫിക് സിഗ്നലില്‍ പെട്ടു കിടക്കുകയായിരുന്ന വരുണ്‍ ധവാന്‍റെ തൊട്ടടുത്തുള്ള ഓട്ടോറിക്ഷയിലുള്ള ആരാധിക സെല്‍ഫി ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആരാധികയുടെ ഫോണ്‍ കൈയില്‍ വാങ്ങി വരുണ്‍ സെല്‍ഫിയെടുത്തു.
ഈ ദൃശ്യം ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. തല കാറിന് പുറത്തിട്ട നടന്‍ സീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ലന്ന് വ്യക്തമായി. എന്നാല്‍ ഈ ചിത്രം മുംബൈ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന വന്ന പോലീസിന്‍റെ ട്വീറ്റ് ഇങ്ങനെ, സിനിമയില്‍ ഇത്തരം സാഹസങ്ങള്‍ ഫലിച്ചേക്കും. റോഡുകളില്‍ വേണ്ട. യുവാക്കളുടെ ആരാധനപാത്രമായ താങ്കളില്‍ നിന്ന് കൂടുതല്‍ മികച്ച പെരുമാറ്റം പ്രതീക്ഷിക്കുന്നു.
പിഴ ചുമത്തിയിട്ടുള്ള ഇ- ചെലാന്‍ പിന്നാലെ വരുന്നുണ്ട്. അടുത്തവണത്തെ ശിക്ഷ കടുപ്പമായിരിക്കും. ഇതിന് പിന്നാലെ ക്ഷമ ചോദിച്ച്‌ ധവാന്‍ ക്ഷമ ചോദിച്ച്‌ ട്വീറ്റ് ചെയ്തു. സെല്‍ഫിയെടുക്കുമ്ബോള്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നും ധവാന്‍ ഉറഖപ്പു നല്‍കി. ധവാന് അഭിനന്ദനം അറിയിച്ച്‌ മുംബൈ പോലീസ് മറുപടി നല്‍കി.

Leave A Reply

Your email address will not be published.