പാപ്പര്‍ നിയമഭേദഗതി : ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡല്‍ഹി: പാപ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ കടം വീട്ടുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയ വിജയ് മല്യയെപ്പോലുള്ള വന്‍സ്രാവുകള്‍ക്ക് മരവിപ്പിക്കപ്പെട്ട ആസ്തികള്‍ പിന്‍വാതിലിലൂടെ സ്വന്തമാക്കാനാവില്ല. മനഃപൂര്‍വം കടം തിരിച്ചടയ്ക്കാത്ത ഇടപാടുകാര്‍, വീഴ്ച വരുത്തിയ കമ്ബനിയുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ റെസലൂഷന്‍ ആപ്ലിക്കന്റുകളായി പിന്‍വാതിലിലൂടെ വീഴ്ചവരുത്തിയ കമ്ബനി/മരവിക്കപ്പെട്ട ആസ്തികള്‍ എന്നിവയുടെ മേല്‍ നിതന്ത്രണം ഏറ്റെടുക്കുന്നതു തടയുകയാണ് ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം.
നിയമത്തിന്റെ ഇളവുകള്‍ ഉപയോഗിച്ച് കടങ്ങളില്‍നിന്നു ഒളിച്ചോടുന്നവര്‍ക്കുള്ള മറുപടിയാകും ഭേദഗതിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. നിലവില്‍െ നിയമത്തിലെ സെഷന് രണ്ട്, അഞ്ച്, 25, 30, 35, 240 തുടങ്ങിയവയാകും ദേഭഗതി വരുത്തുക. ഇതു കൂടാതെ 29 എ, 235 എ എന്നിങ്ങനെ രണ്ടു പുതിയ സെഷനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും.
കഴിഞ്ഞ ഡിസംബറിലാണു നിലവിലെ പാപ്പര്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. കിട്ടക്കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണു നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ചു പടിക്കുന്നതിനു മാന്ത്രിസഭ 14 അംഗ കമ്മിറ്റിയെ നേരത്തേ നിയമിച്ചിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറി ഇഞ്ചെത്തി ശ്രീനിവാസാണ് കമ്മിറ്റി തലവന്‍.
ഭേദഗതി ചുരുക്കത്തില്‍
1. റെസലൂഷന്‍ അപേക്ഷകരായി ചിലരെ അയോഗ്യരാക്കുന്നതാണ് പുതുതായി ചേര്‍ത്ത 29എ. ഒന്നോ അതിലധികമോ വര്‍ഷം തങ്ങളുടെ അക്കൗണ്ടുകള്‍ നിഷ്ക്രിയം എന്നു വ്യക്തമാക്കിയ മന:പൂര്‍വം വീഴ്ച വരുത്തിയ ഇടപാടുകാര്‍ ഇതില്‍പ്പെടും.
2. റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കും മുമ്പ് കുടിശികയും പലിശയും അടക്കമുള്ള തുട അടച്ചുതീര്ക്കാനാവാത്തവരും അയോഗ്യരാകും.
3. കോര്‍പറേറ്റ് കടക്കാരന് ജാമ്യക്കാരനായവരും റെസലൂഷന്‍ ആപ്ലിക്കന്റാകാന് അയോഗ്യരാകും.
4. കോഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ സെഷന് 235 എ തിരിച്ചടവിലെ അടവിന് ശിക്ഷ നല്‍കുന്നതാണ്. ഒരു ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെയാണ് ശിക്ഷ.
5. കണ്ടുകെട്ടിയ ആസ്തി വാങ്ങുന്നവരെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാരിനും ചുമതല നല്‍കുന്നതാണ് ഭേദഗതി. ഇത് ബാങ്കുകള്‍ക്കു നല്ല വില ലഭിക്കാന്‍ സഹായിക്കും