പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വില്‍ക്കാന്‍ ശ്രമം: ഇ​ട​പാ​ടു​കാരന്‍ പോലീസ് പിടിയില്‍

0

ന്യൂ​ഡ​ല്‍​ഹി: വി​പ​ണി​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്കു വ​ച്ച പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ബി​ഹാ​റി​ല്‍​നി​ന്നു ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ 3.5 ല​ക്ഷം രൂ​പ​യ്ക്കു വി​ല്‍​ക്കാ​നാ​യി​രു​ന്നു ഇ​ട​പാ​ടു​കാ​രു​ടെ ശ്ര​മം. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യെ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഇ​ട​പാ​ടു​കാ​രെ സ​മീ​പി​ച്ച പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​ട​പാ​ടു​കാ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഒ​രു വ​ര്‍​ഷം മുമ്പ് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഇ​ട​പാ​ടു​കാ​രി​ല്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​തി​നു​ശേ​ഷം ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ മാം​സ​വ്യാ​പാ​ര​ത്തി​ലേ​ക്കു നി​ര്‍​ബ​ന്ധി​ച്ചു ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.
വേ​ശ്യാ​ല​യ ന​ട​ത്തി​പ്പു​കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പോ​ലീ​സു​കാ​ര്‍ ഇ​ട​പാ​ടു​കാ​രെ സ​മീ​പി​ച്ച​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ബി​ഹാ​റി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു.

Leave A Reply

Your email address will not be published.