ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രൊഫഷണലുകളുടെ സേവനം അനിവാര്യമെന്ന് അസിസ്റ്റന്‍റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍

0

പേരാമ്പ്രാ : ഭക്ഷ്യ സുരക്ഷ രംഗത്തെ സുതാര്യമായ നടത്തിപ്പിന് ഫുഡ് ടെക്നോളജിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള പ്രൊഫഷണലുകളുടെ സേവനം അനിവാര്യമാണെന്ന് അസിസ്റ്റന്‍റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഏലിയാമ്മ പറഞ്ഞു .
ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് ഡിവിഷനായ ഫോസ്റ്റാക് സി.എല്‍.എല്‍ ഫൗണ്ടേഷനുമായ് സഹകരിച്ച്‌ കേരള ഫുഡ് ടെക്നോളജിസ്റ്റ് അസോസിയേഷന്‍ (കെഫ്റ്റ) സംഘടിപ്പിച്ച ഏകദിന ഭക്ഷ്യ സുരക്ഷ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അവര്‍ . ഭക്ഷ്യ സുരക്ഷ മേഖലയിലെ വലിയ പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്.
കൃത്യമായ അവബോധവും ബോധവല്‍കരണവും ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ സുതാര്യമായ നടത്തിപ്പിന് അനിവാര്യമാണ്. അതിനായി ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഫോസ്റ്റാക് നിര്‍ബന്ധമാക്കുകയാണ്. കേരളത്തിലെ പ്രമുഖ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളിലെ യോഗ്യരായ നാല്‍പതോളം സൂപ്പര്‍വൈസര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി.
ഡോ . ശശികാന്ത് ക്ലാസെടുത്തു . ചടങ്ങില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ജാഫര്‍ സ്വാഗതവും മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.