ഐ.എസ്.എല്‍ ; ഇന്ന് മുംബൈ സിറ്റി എഫ്സി – ഗോവ പോരാട്ടം
മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ മുംബൈ സിറ്റി എഫ്സി ഇന്ന് ഗോവയെ നേരിടും.
ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് ശേഷമാണ് മുംബൈ ഗോവയെ നേരിടുന്നത്.രാത്രി എട്ടിനാണ് മല്‍സരം.
ഒന്നും രണ്ടും സീസണിലെ പിഴവുകള്‍ അവസാനിപ്പിച്ചാണ് മുംബൈ സിറ്റി എഫ്സി കഴിഞ്ഞ തവണ കളം നിറഞ്ഞത്. എന്നാല്‍ സെമിഫൈനലില്‍ പരാജയം നേരിടേണ്ടി വന്നു.
കപ്പടിക്കുക മാത്രം ലക്ഷ്യമാക്കി നാലാം സീസണില്‍ ഇറങ്ങിയ മുംബൈയ്ക്ക് ആദ്യ കളിയില്‍ തന്നെ അടിപതറി. ഐഎസ്എലിലെ പുതുമുഖക്കാര്‍, ബെംഗളൂരു എഫ്സി 2-0 നാണ് മുംബൈയെ തകര്‍ത്തത്.
എന്നാല്‍, ഇന്ന് മുംബൈയുടെ എതിരാളികള്‍ മോശക്കാരല്ല. ഈ സീസണിലെ ആദ്യ വിജയം നേടിയാണ് ഗോവയുടെ വരവ്.
ചെന്നൈയ്ന് എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഗോവ തോല്‍പ്പിച്ചത്.എതിര് പ്രതിരോധനിരയെ നിലം പരിശാക്കുന്ന കളിമികവ് അവര്‍ക്കുണ്ട്.
അതിനാല്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം മികച്ചതാകുമെന്ന പ്രതീക്ഷവയ്ക്കുന്നു ആരാധകര്‍.