കുറിഞ്ഞി ഉദ്യാനം: സര്‍ക്കാര്‍ നിലപാടിനെതിരെ വി.എസ് അച്യുതാനന്ദന്‍

0

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കുറിഞ്ഞി ഉദ്യാനങ്ങള്‍ സംരക്ഷണമെന്ന് ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും കത്ത് നല്‍കി. സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ കത്തിന്റെ മറവില്‍ജനങ്ങളുടെ ആശങ്കയെ മറയാക്കി കയ്യേറ്റങ്ങള്‍ സംരക്ഷിക്കരുത്. കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. പി.എച്ച്‌ കുര്യനോട് യോജിക്കാന്‍ കഴിയില്ലെന്നും വി.എസ് കത്തില്‍ പറയുന്നു.
കുറിഞ്ഞി വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സി.പി.ഐയുടെ നിലപാടിനോട് യോജിച്ച്‌ വി.എസ് രംഗത്തെത്തുന്നത്. വി.എസ് മുഖ്യമന്ത്രിയായിരിക്കേയാണ് കുറിഞ്ഞിമലകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചത്.

Leave A Reply

Your email address will not be published.