രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഫരീദാബാദു: രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛനെ പൊലീസ് തിരയുന്നു. ഫരീദാബാദിലെ സരൈ ഖാജ മേഖലയിലാണ് സംഭവം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 22നാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ ആണ് രവിഗുപ്ത എന്നയാള്‍ വിവാഹം ചെയ്തിരുന്നത്. രണ്ട്, നാല് വയസുള്ള പെണ്‍കുട്ടികളും എട്ട് വയസുള്ള ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.
ഇവരുടെ ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് ഒന്നരവര്‍ഷം മുമ്പ് രവി ഗുപ്തയെ വിവാഹം ചെയ്തത്. മറ്റ് വീടുകളില്‍ ജോലിക്ക് പോയാണ് സ്ത്രീ ജീവിക്കുന്നത്. രണ്ട് പെണ്‍കുട്ടികളെയും അവരുടെ വാടകവീട്ടില്‍ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് സ്ത്രീ വീട്ടുജോലിക്ക് പോയിരുന്നത്. മകന് ഇൗ സമയം വീട്ടില്‍ ഇല്ലായിരുന്നു. സ്ത്രീ ജോലിയിലായിരിക്കെ രവിഗുപ്ത പലതവണ ഫോണില്‍ വിളിച്ച് രണ്ട് വയസുകാരി പെണ്‍കുട്ടിക്ക് സുഖമില്ലെന്ന് അറിയിച്ചു. സ്ത്രീ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നു. ഉടന്‍ തന്നെ ദില്ലിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ഡോക്ടര്‍മാര്‍ അമ്മയെ അറിയിച്ചു. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ദില്ലി പൊലീസ് കലാവതി ആശുപത്രിയില്‍ എത്തുകയും പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് പരിശോധനകള്‍ നടത്തുകയും ചെയ്തു. കുട്ടിയുടെ മരണം പൊലീസില്‍ അറിയിച്ചതോടെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന രണ്ടാനച്ഛന് പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
രണ്ടാനച്ഛനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അയാളെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. ഐ.പി.സി, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.