ഹിന്ദുക്കള്‍ നാല് മക്കളെയെങ്കിലും വളര്‍ത്തണമെന്ന് സ്വാമി ഗോവിന്ദദേവ ഗിരിജ് മഹാരാജ്

0

ഉഡുപ്പി: യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതുവരെയെങ്കിലും ഹിന്ദുക്കള്‍ നാല് മക്കളെ വളര്‍ത്താന്‍ തയാറാകണമെന്ന് സന്യാസി സ്വാമി ഗോവിന്ദദേവ ഗിരിജ് മഹാരാജ്. രാജ്യത്ത് നിലനില്‍ക്കുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയാണ് ഹിന്ദുക്കള്‍ നാല് മക്കളെ പ്രസവിക്കാന്‍ തയാറാകണമെന്ന് ഭാരത് മാതാ മന്ദിരിന്‍ ഹരിദ്വാറിലെ സന്യാസി പറയുന്നത്.
രണ്ട് കുട്ടികള്‍ എന്ന സര്‍ക്കാറിന്‍റെ നയം നടപ്പിലാക്കുന്നത് ഹിന്ദുക്കള്‍ മാത്രമാണ്. ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ ഇടങ്ങളിലെല്ലാം ഇന്ത്യയുടെ അതിര്‍ത്തിയും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗോവിന്ദദേവ ഗിരിജ് മഹാരാജ് പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടന്നുവരുന്ന ധര്‍മ സന്‍സദില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
ചില ക്രിമിനലുകള്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ ഇടയില്‍ മറഞ്ഞിരിക്കുന്നുണ്ട്. ഗോരക്ഷാ പ്രവര്‍ത്തകര്‍ സമാധാന പ്രിയരാണ്. ചില പ്രത്യേക താല്‍പര്യമുള്ളവര്‍ ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് ഗോരക്ഷാ പ്രവര്‍ത്തകരെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്- സ്വാമി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് മൂന്ന് ദിവസങ്ങളിലായി ഉഡുപ്പിയില്‍ സംഘടിപ്പിക്കുന്ന ധര്‍മ സന്‍സദില്‍ രണ്ടായിരത്തോളം ഹിന്ദു സന്യാസിമാരും മഠാധിപതികളും വി.എച്ച്‌.പി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Leave A Reply

Your email address will not be published.