“തീവ്രവാദത്തിനെതിരെ പോരാടും ഇസ്‍ലാമിന്‍റെ സുന്ദര മുഖം സംരക്ഷിക്കും” -മുഹമ്മദ് ബിന്‍ സല്‍മാന്‍

0

സൗദി; ഇസ്‍ലാമിന്റെ സുന്ദര മുഖം വികൃതമാക്കുന്ന ചിന്താഗതികളെ ഇല്ലാതാക്കും വരെ തീവ്രവാദത്തിനെതിരെ പോരാടുമെന്ന് സൌദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതിന് സഖ്യ സേന നിലകൊള്ളും. ഒന്നിച്ചാകും ഇനി പോരാട്ടമെന്നും പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.
ഞായറാഴ്ച രാവിലെ തുടങ്ങിയ സമ്മേളനം പ്രൌഢഗംഭീരമായിരുന്നു. ആതിഥ്യ മര്യാദയും സംഘാടനവും പ്രതിരോധ മന്ത്രിമാരുടെ ആദ്യ സമ്മേളനത്തെ വേറിട്ടതാക്കി. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രതിരോധ മന്ത്രികൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.
രണ്ടര മിനിറ്റ് മാത്രം നീണ്ട പ്രസംഗം. പ്രധാന ഉള്ളടക്കം തീവ്രവാദത്തിനെതിരായ യോചിച്ച പോരാട്ടം. റിയാദില്‍ സമ്മേളിച്ച നാല്‍പത് രാഷ്ട്രക്കാരും നേരിട്ടോ അല്ലാതെയോ തീവ്രവാദ ഭീഷണിയിലാണെന്ന് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇത്രയും കാലം ഒറ്റക്കാണ് നമ്മളത് നേരിട്ടത്. ഇനി യോചിച്ചു വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇസ്‍ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കുന്ന ചിന്താഗതികളെ ഇല്ലായ്മ ചെയ്യുന്നതുവരെയും സഖ്യസേനയുടെ ദൗത്യം തുടരും.ഹറമുകളുടെ രാജ്യത്ത് തീവ്രവാദത്തിനെതിരെ അണി നിരന്നതിന് പ്രതിരോധ മന്ത്രിമാരെ അദ്ദേഹം സ്വാഗതം ചെയ്തു. തീവ്രവാദവും ഭീകരവാദവും നിരപരാധികളെ കൊല്ലുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിനൊപ്പം ഇസ്‍ലാമിന്റെ ചിത്രം വികൃതമാക്കുന്നുണ്ട് ഭീകരര്‍. അത് ശരിയായ രീതിയിലവതരിപ്പിക്കും വരെ പോരാട്ടം തുടരും.
ഈജിപിതിലെ പള്ളിയില്‍ നടന്ന കൂട്ടക്കൊലയേയും അദ്ദേഹം അപലപിച്ചു.

Leave A Reply

Your email address will not be published.