ബ​സ്​ ചാ​ര്‍​ജ്​ വര്‍ധിപ്പിക്കണം : കടുത്ത നിലപാടുമായി ബസുടമകള്‍ രംഗത്ത്

0

തി​രു​വ​ന​ന്ത​പു​രം: ബ​സ്​ ചാ​ര്‍​ജ്​ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക​ട​ക്ക​മു​ള്ള എ​ല്ലാ സൗ​ജ​ന്യ​ങ്ങ​ളും നി​ര്‍​ത്തിവെ ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ചി​ത വി​ഹി​തം സ​ബ്​​സി​ഡി ന​ല്‍​ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ നി​ര​ക്ക്​ വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 30ന്​ ​തി​രു​വ​ന​ന്ത​പു​രം ട്രാ​ന്‍​സ്​ ട​വ​റി​ല്‍ ന​ട​ക്കു​ന്ന പൊ​തു ഹി​യ​റി​ങ്ങി​ല്‍ ഉ​ന്ന​യി​ക്കും.
അ​തേ​സ​മ​യം, വ​ര്‍​ധി​പ്പി​ക്കേ​ണ്ട നി​ര​ക്കും കി​ലോ​മീ​റ്റ​ര്‍ ചാ​ര്‍​ജും എ​ത്ര​യെ​ന്ന​ത്​ ചൊ​വ്വാ​ഴ്​​ച ചേ​രു​ന്ന ബ​സു​ട​മ സം​ഘ​ട​ന​ക​ളു​ടെ സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി​യി​ല്‍ ഉന്നയിക്കും. കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക്​ സ്വ​ന്ത​മാ​യി മ​ന്ത്രി നി​ല​വി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി സ​ര്‍​ക്കാ​റി​നെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കു​ക​യാ​ണ്​ ബ​സു​ട​മ​ക​ളു​ടെ ല​ക്ഷ്യം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പു​റ​മേ, വൈ​ക​ല്യ​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ഇ​ള​വ്​ ന​ല്‍​കാ​റു​ണ്ടെ​ന്നാ​ണ്​ ബ​സു​ട​മ​ക​ളു​ടെ അ​വ​കാ​ശ​വാ​ദം. 2014 മേ​യ്​ 19നാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ല്‍ ബ​സ്​ ചാ​ര്‍​ജ്​​ കൂ​ട്ടി​യ​ത്. മി​നി​മം നി​ര​ക്ക്​ ആ​റ്​ രൂ​പ​യി​ല്‍​നി​ന്ന്​ ഏ​ഴാ​ക്കി​യി​രു​ന്നു.
ഇ​തി​നു​ശേ​ഷം ഇ​ന്ധ​ന നി​ര​ക്കി​ല്‍ 10 രൂ​പ​യു​ടെ വ​ര്‍​ധ​ന​യു​ണ്ടാ​യെ​ന്നും നി​ര​ക്ക്​ വ​ര്‍​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ്​ ബ​സു​ട​മ​ക​ളു​ടെ വാ​ദം. മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ളം ഉ​യ​ര്‍​ന്ന​തും ഇ​ന്‍​ഷു​റ​ന്‍​സ്​ പ്രീ​മി​യ​ത്തി​ല്‍ 68 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​യ​തും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ര​ക്ക്​ വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ മ​​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ്​ ചാ​ണ്ടി​ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത്​ രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.