വെളുപ്പുനിറം വേണോ ഇതാ ചില പൊടിക്കൈകള്‍

0

ചര്‍മത്തിന്‍റെ നിറം വലിയ കാര്യമല്ലെന്നു പറയുമ്പോഴും വെളുപ്പു നിറം എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. കറുപ്പിന് ഏഴഴക് എന്നു പറയുമ്ബോഴും വെളുത്ത ചര്‍മത്തിനായി ആളുകള്‍ പല പ്രയോഗങ്ങളും നടത്തും.
വിപണിയില്‍ ലഭിയ്ക്കുന്ന പല ക്രീമുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമെല്ലാം വെണ്മയുടെ രഹസ്യ തേടി പോകുന്നവരുണ്ട്. എന്നാല്‍ ഇത പലപ്പോഴും ഗുണം തരില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ നല്‍കുകയും ചെയ്യും. കാരണം ചില ക്രീമുകള്‍ താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും പലപ്പോഴും ഇവയിലെ കെമിക്കലുകള്‍ പാര്‍ശ്വഫലങ്ങളാണ് നല്‍കുക.
വെളുത്ത നിറത്തിന് ഏറ്റവും നല്ലത് നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവ ദോഷമുണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കും, ചെലവും ഏറെ കുറവാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ളവയുമാണ്. തയ്യാറാക്കാനും ഉപയോഗിയ്ക്കാനുമെല്ലാം ഏറ്റവും എളുപ്പവും. ഈ പല കൂട്ടുകളും വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും നല്ല മരുന്നു കൂടിയാണ്.
ചര്‍മത്തിന് നിറം നല്‍കാന്‍ അടുക്കളയില്‍ നിന്നു തന്നെ ഉപയോഗിയ്ക്കാവുന്ന പല ചേരുവകളുമുണ്ട്. ഇത്തരം ചേരുവകള്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ, ഇതുവഴി ചര്‍മത്തിന് വെളുപ്പു നേടാം.

ചെറുനാരങ്ങാനീര് മുഖത്തു പുരട്ടുക. പതുക്കെ മസാജ് ചെയ്യണം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ഇതിലെ സിട്രിക് ആസിഡ് ബ്ലീച്ചിംഗ് ഗുണം നല്‍കും. മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറ്റാനും ഇത് ഏറെ നല്ലതാണ്. സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം, ഉപയോഗിയ്ക്കാന്‍. നാരങ്ങാനീരു പുരട്ടിയ ശേഷം വെയിലില്‍ പോകാതിരിയ്ക്കുക. ഇതുകൊണ്ടുതന്നെ രാത്രി പുരട്ടുന്നതാകും ഏറ്റവും നല്ലത്.

ഒരു ടേബിള്‍ സ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. കൊഴുപ്പു കുറഞ്ഞ പാല്‍ എണ്ണമയമുളള ചര്‍മമുള്ളവര്‍ക്കും കൊഴുപ്പുള്ള പാലോ പാല്‍പ്പാടയോ വരണ്ട മുഖമുളളവര്‍ക്കും ഉപയോഗിയ്ക്കാം. പാലില്‍ ചര്‍മത്തിന് നിറം നല്‍കുന്ന സ്വാഭാവിക എന്‍സൈമുകളുണ്ട്. ഇതാണ് സഹായകമാകുന്നത് തേനും നിറം വര്‍ദ്ധിപ്പിയ്ക്കും.

Leave A Reply

Your email address will not be published.