ഇന്ത്യന്‍ താരം സുരേഷ്​ റെയ്​നയുടെ 31ാം ജന്മദിനം ആഘോഷിച്ച്‌​ സഹതാരങ്ങള്‍

0

മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാനും മികച്ച ഫീല്‍ഡറുമായ സുരേഷ്​ റെയ്​നയുടെ ജന്മദിനമായിരുന്നു ഇന്നലെ. ലോക​മെമ്പാടുമുള്ള ​റെയ്​നയുടെ ആരാധകരും സഹതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്​ ആശംസകളുമായെത്തിയിരുന്നു. സചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്​ ലക്ഷ്​മണ്‍, മുഹമ്മദ്​ കൈഫ്​, ഹര്‍ഭജന്‍ സിങ്​, ഇ​ര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരാണ് റെയ്​നക്ക്​ ആശംസകള്‍ നേര്‍ന്നത്.
ഇന്ത്യയുടെ മാസ്​റ്റര്‍ ബ്ലാസ്​റ്റര്‍ സചിന്‍ ​െടണ്ടുല്‍ക്കര്‍ റെയ്​നയെയും കുടുംബത്തെയും വീട്ടിലേക്ക്​ ക്ഷണിച്ച്‌​ ഉച്ചഭക്ഷണം നല്‍കിയാണ് പിറന്നാള്‍​ ആഘോഷിച്ചത്​. റെയ്​നയും ഭാര്യ പ്രിയങ്കയും മകള്‍ ഗ്രാഷ്യയും ഉച്ചഭക്ഷണത്തിന്​ വന്നതില്‍ അതീവ സന്തോഷവാനാണെന്ന് സചിന്‍ ട്വീറ്റ് ചെയ്തു. കൂടാതെ റെയ്​നക്ക്​ പിറന്നാള്‍ മധുരം നല്‍കുന്ന ചിത്രവും സചിന്‍ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തു​.
ഇന്ത്യയുടെ ടെസ്​റ്റ്​ മാന്ത്രികന്‍ വി.വി.എസ്​ ലക്ഷ്​മണ്‍, മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ്​ കൈഫ്,​ ന്യൂസ്​ലാന്‍ഡ് വെടിക്കെട്ട്​ ബാറ്റ്​സ്​മാന്‍ ബ്രെണ്ടന്‍ മക്കല്ലം എന്നിവരും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെയ്​ന ഇന്ത്യന്‍ ടീമി​​​െന്‍റ പ്രകടനത്തെ കുറിച്ച്‌​ നിരന്തരം പോസ്​റ്റുകള്‍ ഇടാറുണ്ട്​.

Leave A Reply

Your email address will not be published.