പുതിയ പാര്‍ട്ടി രൂപവത്​കരിക്കാന്‍ തയ്യാറെടുത്ത് ശരദ്​​ യാദവ്​

0

ന്യൂ​​ഡ​​ല്‍​​ഹി: നി​​തീ​​ഷ്​ കു​​മാ​​റി​​ന്‍റെ എ​​ന്‍.​​ഡി.​​എ പ്ര​​വേ​​ശ​​ന​​ത്തെ​​തു​​ട​​ര്‍​​ന്ന്​ ജെ.​​ഡി.​​യു​​വു​​മാ​​യി തെ​​റ്റി​​യ ശ​​ര​​ദ്​​ യാ​​ദ​​വിന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വി​​മ​​ത വി​​ഭാ​​ഗം പു​​തി​​യ പാ​​ര്‍​​ട്ടി രൂ​​പ​​വ​​ത്​​​ക​​രി​​ക്കാ​​നൊ​​രു​​ങ്ങു​​ന്നു. ജെ.​​ഡി.​​യു​​വി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക​​ചി​​ഹ്നം ത​​ങ്ങ​​ള്‍​​ക്ക്​ വേ​​ണ​​മെ​​ന്ന ശ​​ര​​ദ്​​ യാ​​ദ​​വിന്‍റെ അ​​വ​​കാ​​ശ​​വാ​​ദം തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​ന്‍ ത​​ള്ളി​​യ​​തി​​നു​​പി​​ന്നാ​​ലെ​​യാ​​ണ്​ പു​​തി​​യ പാ​​ര്‍​​ട്ടി രൂ​​പ​​വ​​ത്​​​ക​​രി​​ക്കു​​ന്ന​​ത്.

വി​​മ​​ത​​വി​​ഭാ​​ഗം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​രു​​ണ്‍ ശ്രീ​​വാ​​സ്​​​ത​​വ​​യാ​​ണ്​ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഗു​​ജ​​റാ​​ത്ത്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്​ ശേ​​ഷ​​മാ​​യി​​രി​​ക്കും പാ​​ര്‍​​ട്ടി​​രൂ​​പ​​വ​​ത്​​​ക​​ര​​ണം. എ​​ന്നാ​​ല്‍, ഗു​​ജ​​റാ​​ത്തി​​ല്‍ ഭാ​​ര​​തീ​​യ ട്രൈ​​ബ​​ല്‍ പാ​​ര്‍​​ട്ടി​​യു​​ടെ ബാ​​ന​​റി​​ല്‍ കോ​​ണ്‍​​ഗ്ര​​സു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്‌​ ത​​ങ്ങ​​ളു​​ടെ ഏ​​ഴ്​ സ്​​​ഥാ​​നാ​​ര്‍​​ഥി​​ക​​ള്‍ ഓട്ടോ ​​ചി​​ഹ്ന​​ത്തി​​ല്‍ മ​​ത്സ​​രി​​ക്കു​​മെ​​ന്നും ശ​​ര​​ദ്​ യാ​​ദ​​വ്​ കൂ​​ടി പ​െ​​ങ്ക​​ടു​​ത്ത ദേ​​ശീ​​യ എ​​ക്​​​സി​​ക്യൂ​​ട്ടി​​വ്​ യോ​​ഗ​​ത്തി​​നു​​ശേ​​ഷം അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Leave A Reply

Your email address will not be published.