ബ്രിട്ടന്‍ രാജകുമാരന്‍ ഹാരി വിവാഹിതനാകുന്നു

0

ബ്രിട്ടന്‍ രാജകുമാരന്‍ ഹാരി വിവാഹിതനാകുന്നു. അമേരിക്കന്‍ നടി മേഗന്‍ മര്‍ക്കല്‍ ആണ് വധു. അടുത്ത വര്‍ഷമാണ് രാജകീയ മുഹൂര്‍ത്തത്തിന് ബ്രിട്ടന്‍ സാക്ഷിയാവുക.
ചാള്‍സ് രാജകുമാരന്റെ ഔദ്യോഗിക വസതിയായ ക്ലാറന്‍സ് ഹൌസാണ് ഹാരി രാജകുമാരന്റെയും മേഗന്‍ മര്ക്കലിന്റെയും വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എലിസബത്ത് രാജ്ഞിയുടെ പേരമകനാണ് ഹാരി‍. ബ്രിട്ടീഷ് കിരീടാവകാശികളില്‍ അഞ്ചാമത്തെയാളാണ് 33 കാരനായ ഹാരി. യുഎസ് ടിവിയില്‍ അവതരിപ്പിച്ച സ്യൂട്ട്സ് എന്ന നാടകത്തിലൂടെ ശ്രദ്ധേയയാണ് മേഗന്‍ മര്‍ക്കല്‍.
അടുത്ത വര്‍ഷം വസന്തത്തിലാണ് വിവാഹം. വിവാഹക്കാര്യം ഹാരി രാജകുമാരന്‍ എലിസബത്ത് രാജ്ഞിയെയും അടുത്ത ബന്ധുക്കളെയും അറിയിച്ചെന്നും ക്ലാറന്‍സ് ഹൌസ് പ്രസ്താവനയില്‍ പറഞ്ഞു. വിവാഹവാര്‍ത്തയില്‍ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും സന്തോഷിക്കുന്നതായി ബക്കിങാം പാലസ് അറിയിച്ചു. ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും നേരത്തേ സുഹൃത്തുക്കളാണ്.

Leave A Reply

Your email address will not be published.