മുന്‍ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് സുരക്ഷാവലയം പിന്‍വലിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിെന്റ എന്‍.എസ്.ജി കമാന്‍ഡോകളുടെ ഇസഡ് പ്ലസ്- വി.െഎ.പി സുരക്ഷാ സംരക്ഷണവലയം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. അദ്ദേഹത്തിന് ഇനി മുതല്‍ ഇസഡ് തലത്തിലുള്ള കേന്ദ്ര റിസര്‍വ് പൊലീസിെന്റ സായുധകമാന്ഡോകളുടെ സംരക്ഷണം മാത്രമേ ലഭിക്കൂ.ജെ.ഡി(യു) വില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിെന്റ എതിരാളിയായിരുന്ന ജിതന്‍ റാം മാഞ്ചിയുടെ ഇസഡ് പ്ലസ് സുരക്ഷാസംരക്ഷണവും എടുത്തുമാറ്റി. ഇൗ മുന്‍ മുഖ്യമന്ത്രിക്കാവെട്ട ഇനി മുതല്‍ സംസ്ഥാന പൊലീസ് സംരക്ഷണം ഉണ്ടാവും. ഒപ്പം കേന്ദ്ര ഖനി-കല്‍ക്കരി സഹമന്ത്രി ഹരിഭായ് പി. ചൗധരിയുടെ ഇസഡ് തലത്തിലുള്ള സംരക്ഷണം വൈ പ്ലസായും കേന്ദ്രം കുറച്ചു.ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷസംവിധാനം ഇസഡ് തലത്തിലാക്കിയത്. തന്നെ വിരട്ടാനാണ് സുരക്ഷസംവിധാനത്തില്‍ കുറവ് വരുത്തിയതെന്ന് ലാലു പരിഹസിച്ചു.