ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ കൈകോര്‍ക്കുന്നു; ലക്ഷ്യം ഇറാന്
തെല്‍ അവീവ്: ഒടുവില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഇസ്രായേല്‍ സൈന്യം പൊതുശത്രുവിനെതിരേ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയര്‍ അമിത് ഇന്റലിജന്‍സ് ആന്റ് ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനുണ്ടായ പരാജയത്തെ തുടര്‍ന്ന് ഇറാന്റെ സ്വാധീനം ശക്തമാവുകയും തങ്ങളുടെ ബദ്ധവൈരികളായ ഹിസ്ബുല്ലയ്ക്ക് അത് അനുകൂലമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.എസ്സും ഇസ്രായേലും ഒന്നിക്കുന്നത്.