ആദ്യ ബിറ്റ്കോയിന് കോടീശ്വരന്മാര് പദവി വിന്ക്ലോവ്സ് ഇരട്ടകള്‍ക്ക് സ്വന്തം
വാഷിങ്ടണ്‍: ഫേസ്ബുക്ക് ആശയം തങ്ങളില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കാണിച്ച് മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കേസ് കൊടുത്ത വിന്ക്ലോവ്സ് ഇരട്ടകള്‍ ലോകത്തിലെ ആദ്യ ബിറ്റ്േകായിന് കോടീശ്വരന്മാര്.
ടൈലര്‍ വിന്ക്ലോവ്സ്, കാമറോണ്‍ വിന്ക്ലോവ്സ് എന്ന ഇരട്ടകള്‍ നാല് വര്‍ഷം മുമ്പാണ് 11 ദശലക്ഷം േഡാളര്‍ ഒാണ്‍ലൈന്‍ കറന്‍സിയായ ‘ബിറ്റ് േകായിനില്’ നിക്ഷേപിച്ചത്. ഇപ്പോള്‍ അത് 10000 ശതമാനം വര്‍ധിച്ച് നൂറ് കോടി ഡോളറായി മാറിയിരിക്കുകയാണ്.
അമേരിക്കയിലെ ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് ഇരട്ട സഹോദരങ്ങള്‍ ബിരുദം പൂര്‍ത്തിയാക്കിയത്. 2004 ല്‍ ദിവ്യ നരേന്ദ്ര എന്ന ഇന്ത്യന്‍ വംശജയുമായി ചേര്‍ന്ന് ഇവര്‍ ഹര്‍വാര്‍ഡ് കണക്ഷന് എന്ന സോഷ്യല്‍മീഡിയാ സൈറ്റ് സ്ഥാപിച്ചിരുന്നു. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിെന്റ അതേ ആശയം. ‘ഹാര്‍വാഡ് കണക്ഷനില്‍’ നിന്നും സക്കര്‍ബര്‍ഗ് ഇൗ ആശയം മോഷ്ടിച്ചതാണെന്ന് കാണിച്ചാണ് വിന്ക്ലോവ്സ് ഇരട്ടകള്‍ കേസ് കൊടുത്തത്.
95 ദശലക്ഷം ഡോളര്‍ നല്‍കിയാണ് അന്ന് സക്കര്‍ബര്‍ഗ് കേസ് ഒതുക്കി തീര്‍ത്തതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 7000 കോടി അമേരിക്കന്‍ ഡോളറാണ് ഇപ്പോള്‍ ഫേസ്ബുക്കിെന്റ മൂല്യം.