ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം : പ്രതിഷേധംശക്തം

ഹൈദരാബാദ്: ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എം.എസ് സി ഫിസിക്സ് വിദ്യാര്‍ഥിയായ മുരളിയാണ് ഹോസ്റ്റലിലെ വാഷ്റൂമില്‍ ആത്മഹത്യ ചെയ്തത്. ഇതേതുടര്‍ന്ന് കാമ്ബസില്‍ സമരം ശക്തമായിരിക്കുകയാണ്. ടി.ആര്‍.എസിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകുന്നതുകൊണ്ടാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് എന്നാണ് സമരം ചെയ്യുന്നവരുടെ വാദം. എന്നാല്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യക്കുറിപ്പില്‍ പരീക്ഷക്ക് തോല്‍ക്കുമെന്ന് ഭയപ്പെട്ടാണ് സ്വയം ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയതായി പൊലീസ് പറഞ്ഞു. കാമ്ബസിന് പുറത്ത് തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍ മുരളിയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി പുറത്തേക്കെടുക്കാന്‍ അനുവദിച്ചിട്ടില്ല.

Comments are closed.