ഓഖി ചുഴലിക്കാറ്റ് : മഹാരാഷ്ട്രയും ഗുജറാത്തും അതീവ ജാഗ്രതയില്‍
അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റി ലക്ഷദ്വീപ് തീരം വിട്ടതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അതീവ ജാഗ്രത. ഉത്തര മേഖലയിലേക്ക് കടന്ന ഓഖിയുടെ ആഘാതത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ മണ്ണിടിച്ചലും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.
അറബിക്കടലിന് തെക്കുപടിഞ്ഞാറ് വഴി വരുനന് ഓഖി അമിനി ദിവിക്ക് 420 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ആണ് നിലവില്‍. മുംബൈയ്ക്ക് 880 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും സൂറത്തിന് 1090 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. വരുന്ന രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ചയോടെ ഓഖി ദക്ഷിണ ഗുജറാത്തിലെ സൂറത്ത് വഴി കടന്നുപോകും. ഉചിതമായ നടപടി സ്വീകരിക്കാന്‍ ഗുജറാത്ത് ഭരണകൂടം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം. ദേശീയ ദുരന്ത നിവാരണ സേനയും സജ്ജമായി നില്‍ക്കുകയാണ്.