ഡല്‍ഹി മലിനീകരണം: രാജ്യാന്തര കായിക വേദികളില്‍ ഡല്‍ഹിക്ക് തിരിച്ചടിയയേക്കും

0

ഡല്‍ഹി : ഫിറോസ്ഷാ കോട്ലയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം വായുമലിനീകരണം മൂലം മാസ്ക് ധരിച്ചാണ് ശ്രിലങ്കന്‍ കളിക്കാര്‍ കളിക്കളത്തില്‍ എത്തിയത്,ഇതോടെ ഈവിഷയം രാജ്യന്തരതലത്തില്‍ വാര്‍ത്തയായി. മോശം കാലാവസ്ഥ മൂലം കളിക്കാര്‍ ഫീല്‍ഡ് വിടേണ്ടി വന്നതോടെ പകരമിറങ്ങാന്‍ ആളില്ലാതെ അവസ്ഥയിലായി ശ്രിലങ്ക. ഇതോടെ കോലിക്ക് ഇന്ത്യന്‍ ഇന്നിങ്ങ്സ് നേരത്തെ അവസാനിപ്പികെണ്ടിവന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്മെന്റ് (സിഎസ്‌ഇ) എന്ന സംഘടന നടത്തിയ പരിശോധനകളില്‍ ഫിറോസ്ഷാ കോട്ല പരിസരത്ത് രാവിലെയും വൈകുന്നേരവും വായുശുദ്ധി അത്യാപല്‍ക്കരമെന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. നവംബര്‍ 19ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ഹാഫ് മാരത്തണും വായുമലിനീകരണം കാരണം റദ്ദാക്കിയിരുന്നു.

Leave A Reply

Your email address will not be published.