മൂന്നാം ടെസ്​റ്റ്: ഇന്ത്യ 1-0 ത്തിന്​ മുമ്പില്‍ ജയത്തിനായി ലങ്ക പൊരുതുന്നു

0

ന്യൂഡല്‍ഹി: ഫിറോസ്​ ഷാ കോട്​ലയില്‍ നടക്കുന്ന അവസാന ടെസ്​റ്റിലെ മൂന്നാം ദിനം കളിയാരംഭിച്ചപ്പോള്‍ ലങ്ക പൊരുതുന്നു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്​കോര്‍ പിന്തുടരുന്ന ലങ്ക ഉച്ച ഭക്ഷണത്തിന്​ പിരിഞ്ഞപ്പോള്‍ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തില്‍ 192 എന്ന നിലയിലാണ്​. ഫോളോ ഒാണ്‍ ഒഴിവാക്കാന്‍ ലങ്ക​ക്ക്​ ഇനി 344 റണ്‍സ്​ കൂടിയെടുക്കണം.
രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ലങ്കയുടെ മൂന്ന്​ വിക്കറ്റുകള്‍ നഷ്​ടമായെങ്കിലും എയ്​ഞ്ചലോ മാത്യൂസും ദിനേഷ്​ ചണ്ഡിമലും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്​കോര്‍ 100 കടത്തിയത്​. മൂന്നാം ദിനം 131 ന്​ മൂന്ന്​ എന്ന നിലയില്‍ ബാറ്റിങ്​ പുനരാരംഭിച്ച ലങ്ക പതുക്കെ സ്​കോര്‍ ഉയര്‍ത്തുകയാണ്​. സെഞ്ച്വറിയിലേക്ക്​ കുതിക്കുന്ന എയ്​ഞ്ചലോ മാത്യൂസും (90) അര്‍ധ സെഞ്ച്വറിയുമായി ചണ്ഡിമലുമാണ്​(52) ക്രീസില്‍.
നേരത്തെ നായകന്‍ വിരാട്​ കോഹ്​ലിയുടെ ഇരട്ട സെഞ്ച്വറിയു​ടെയും (243) രോഹിത്​ ശര്‍മയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ്​ ഇന്ത്യ മികച്ച സ്​കോര്‍ ഉയര്‍ത്തിയത്​. 536 ന്​ 7 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടീം, മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്​ ഇന്നിങ്​സ്​ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മൂന്ന്​ ടെസ്​റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ത്തിന്​ മുമ്പിലാണ്​. ഇന്ത്യക്ക്​ വേണ്ടി മുഹമ്മദ്​ ഷമിയും ഇശാന്ത്​ ശര്‍മയും ജഡേജയും ഒാരോ വിക്കറ്റ്​ വീതമെടുത്തു.

Leave A Reply

Your email address will not be published.