സാമ്പത്തികതട്ടിപ്പ് കേസ് പ്രതി വിജയ്മല്യ ബ്രിട്ടനിലെ ടെവിന്കാര്ക്ക് സൂപ്പര്‍ഹീറോ
ടെവിന്‍: സാമ്പത്തികതട്ടിപ്പ് കേസുകളില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യാക്കാര്‍ക്ക് പുച്ഛമായിരിക്കും. പക്ഷേ ലണ്ടനിലെ ടെവിനില്‍ 99 കോടിയുടെ വീട്ടില്‍ താമസിക്കുകയും ഗ്രാമത്തിന് 13 ലക്ഷത്തിന്റെ ക്രിസ്മസ് ട്രീ സംഭാവന ചെയ്യുകയും ഫോര്‍മുല വണ്‍ സമ്പന്നരുമായി തോളില്‍ കയ്യിട്ടു നടക്കുകയും ചെയ്യുന്ന വിവാദരാജാവിന് വീരപരിവേഷം. ഇവിടെ പലരും മല്യ കുറ്റക്കാരനാണെന്നോ അദ്ദേഹം ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പിന് വിചാരണ നേരിടുന്നയാളാണെന്നതോ കണക്കാക്കുന്നില്ല. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ബ്രിട്ടനില്‍ മല്യ താമസിക്കുന്ന സ്ഥലത്തെ നാട്ടുകാര്‍ പരസ്യമായി വ്യക്തമാക്കുന്നു.
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ സംബന്ധിച്ച കേസില്‍ വാദം ഇന്ന് വീണ്ടും തുടങ്ങുമ്പോള്‍ എന്തെല്ലാം വലിയ പ്രശ്നങ്ങളില്‍ പെട്ടാലും ബ്രിട്ടന് മല്യയെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് ടെവിന്കാര്. ലണ്ടനില്‍ നിന്നും 48 കിലോമീറ്റര്‍ അകലെയുള്ള സമൃദ്ധമായ ടെവിനില്‍ മല്യയെ ഒരു ഹീറോയെപ്പോലൊണ് ആള്ക്കാര് കാണുന്നത്. ടെവിനില്‍ അടുത്തിടെ മല്യ വാങ്ങിയ ഒരു ക്രിസ്മസ് ട്രീ ടെവിനിലെ താമസക്കാരായ 2,000 പേരുടെ ബഹുമാനം പിടിച്ചുപറ്റി.
മല്യയുടെ ആഡംബരവും വ്യക്തിപ്രഭാവവും ലൂയിസ് ഹാമില്ട്ടണ് ഉള്‍പ്പെടെയുള്ള ഫോര്‍മുല വണ്‍ രംഗത്തെ പ്രമുഖരുമായുള്ള ചങ്ങാത്തവുമെല്ലാം ഗ്രാമവാസികള്‍ക്ക് വിസ്മയമാണ്. ഗ്രാമത്തിന്റെ ഏറ്റവും വലിയ സമ്ബാദ്യമെന്നാണ് മല്യയെക്കുറിച്ച് നാട്ടുകാരുടെ സംസാരം. ഇത്തരക്കാരെ പ്രതി തങ്ങള്‍ ഏറെ സന്തോഷിക്കുന്നെന്നും എല്ലാവരും പറയുന്നു. അദ്ദേഹം ഗ്രാമത്തിന് ഒരു വലിയ മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തെപ്പോലെയുള്ളവര്‍ ഇവിടെയുള്ളതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് പേര് വരുന്ന ടെവിന്‍ ക്ളാസ്സിക് കാര്ഷോയില് ഫോര്‍മുല വണ്‍ കാറോട്ടക്കാരന് ലൂയിസ് ഹാമില്ട്ടണെപ്പോലെയുള്ളവരെ കാണാനായത് ഫോര്‍മുല വണ്ണുമായി ബന്ധമുള്ള ആളുകളുള്ളതിനാലാണെന്ന് ഗ്രാമത്തിലെ പബ്ബുടമ പറയുന്നു. ഇവിടെ മല്യ ഉപയോഗിക്കുന്ന വീട് പോലും ലൂയിസ് ഹാമില്‍ട്ടന്റെ പിതാവ് ആന്റണിയില്‍ നിന്നും വാങ്ങിയതാണെന്നാണ് വിവരം. ഇതിന് മോര്‍ട്ടഗേജ് നല്കിയതും വമ്ബന്മാരാണ്. മല്യതാമസിക്കുന്ന എസ്റ്റേറ്റിന് തന്നെ 99 കോടിയാണ് വിലമതിക്കുന്നത്.
മല്യ കാര്ഷോയില് പങ്കെടുത്തത് ഫോര്‍മുല വണ്‍ താരങ്ങളുമായിട്ടാണ് ആരും മല്യയെക്കുറിച്ച് മോശം പറഞ്ഞില്ലെന്നും ഈ നാട്ടുകാരന് പറയുന്നു. 13 ലക്ഷം രൂപയോളം വരുന്ന ക്രിസ്മസ് ട്രീയാണ് മല്യ നാട്ടുകാര്‍ക്കായി സമര്‍പ്പിച്ചത്. ഇതൊന്നും അത്രയധികം പേര് ചെയ്യുന്ന കാര്യമല്ലെന്നും ഇയാള്‍ പറയുന്നു. പച്ചപുതച്ച ഗ്രാമങ്ങളും സ്കൗട്ട് ഹട്ടും ക്രിസ്മസ് കരോള്‍ സംഗീത പരിപാടികളും ഒരു ലോക്കല്‍ ക്രിക്കറ്റ് ക്ളബ്ബും ചുവന്ന ടെലിഫോണ്‍ ബോക്സുമൊക്കെയായി ഇംഗ്ളീഷ് പാരമ്ബര്യത്തിന് പേരുകേട്ടതാണ് ടെവിന്‍. ഇവിടെ ഇംഗ്ളീഷ് രാജകുടുംബവുമായി ബന്ധമുള്ള ജനങ്ങള്‍ വരെയുണ്ട്. മല്യ ചില പ്രശ്നങ്ങളിലാണെന്ന കാര്യവും ഇവിടെ എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും ഇദ്ദേഹത്തെ കുറ്റവാളിയായി സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കില്ല എന്നാണ് ഇവിടെ പലരും കരുതുന്നത്. മല്യ ടെവിനില്‍ വേണമെന്നും മല്യയെ ദൈവം അനുഗ്രഹിക്കുമെന്നുമാണ് ആള്ക്കാര് പറയുന്നത്.
അതേസമയം മല്യ ചില പ്രശ്നങ്ങളുമായിട്ടാണ് നടക്കുന്നതെന്ന പലര്‍ക്കും അറിയാം. എന്നാല്‍ ഭൂരിഭാഗം സമ്ബന്നര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന ഗ്രാമീണര്‍ പറയുന്നു. പതിവായി മല്യ ആഹാരം കഴിക്കാന്‍ പോകുന്നത് ടൂ മീല്‍ ഡീല്‍ ഓഫര്‍ നല്കുന്ന പ്ളമ്മിലാണ്. തന്റെ ദീപാവലി പാര്‍ട്ടിയില്‍ പ്ളമ്മിലെ സ്റ്റാഫുകളെ കൂടി മല്യ ക്ഷണിച്ചിരുന്നു. അദ്ദേഹം അതിനായി തെരഞ്ഞെടുത്തത് ബൗളിംഗ് ആലി, സിനിമാ റൂം, സ്വിമ്മിംഗ്പൂള്‍ എല്ലാമുള്ള ഏറ്റവും ആഡംബരമായ ഇടമായിരുന്നു. മല്യ ഹെലികോപ്റ്ററിലായിരുന്നു എത്തിയതെന്നും മല്യയുടെ ക്ളാസ്സിക് കാറുകള്‍ അണ്ടര്‍ ഗ്രൗണ്ടിലാണെന്നും ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സില്‍വര്‍സ്റ്റോണ്‍ അടിസ്ഥാനമായ ഫോര്‍മുലാ വണ്‍ ടീം സഹാറാ ഫോഴ്സ് ഇന്ത്യയുടെ സഹ ഉടമകൂടിയായ മല്യ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പകളില്‍ നിന്നും പണത്തട്ടിപ്പിലൂടെ സമാഹരിച്ച പണം ഇവിടെതന്നെ നിക്ഷേപിച്ചു എന്നാണ് ഇന്ത്യാക്കാരില്‍ ചിലര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. 17 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നുമായി 9000 കോടി രൂപ തട്ടിയെന്നാണ് മല്യയ്ക്കെതിരേ ഇന്ത്യയില്‍ കേസ്. മല്യയെ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കുന്നതിനെ സംബന്ധിച്ച കേസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കുന്നത്.