തന്നെ വിമര്‍ശിക്കുന്ന ട്രോളന്മാര്‍ക്ക് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ താര നടി ഖുശ്ബു

0

തന്നെ വിമര്‍ശിക്കുന്ന ട്രോളന്മാര്‍ക്ക് കിടിലന്‍ മറുപടിയുമായി തെന്നിന്ത്യന്‍ താര നടി ഖുശ്ബു. ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖാത് ഖാന്‍ ആണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അത് മറച്ചുവെയ്ക്കുകയാണെന്നും നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള മറുപടിയുമായാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. “യെസ് അയാം എ ഖാന്‍’ എന്നാണ് നടി ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. ‘ട്രോളന്‍മാര്‍ എന്നെ കുറിച്ച്‌ ഒരു കണ്ടുപിടിത്തം നടത്തി! എന്റെ പേര് നഖാത് ഖാന്‍ ആണത്രെ..! മണ്ടന്‍മാരെ, എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയ പേരാണത്. അതെ ഞാന്‍ ഒരു ഖാന്‍ ആണ് പക്ഷെ നിങ്ങള്‍ അത് കണ്ടെത്താന്‍ 47 വര്‍ഷം വൈകി’ ഖുശ്ബു പറയുന്നു.
മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. നഖാത് ഖാന്‍ എന്നായിരുന്നു പേരെങ്കിലും സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റി ഖുശ്ബു എന്നാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് കൂടിയായ ഖുശ്ബുവിനെ ഇതാദ്യമായല്ല മതത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത്. എന്തായാലും ട്രോളന്‍മാരുടെ ആരോപണത്തിന് മറുപടിയായി വന്ന ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave A Reply

Your email address will not be published.