സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

0

കഴിഞ്ഞ മൂന്ന് ദിവസമായി സ്വ‍ര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,920 രൂപയ്ക്കാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. കഴിഞ്ഞ ദിവസം 120 രൂപ കുറഞ്ഞ് 21,840 രൂപയായിരുന്നു ഒരു പവന്റെ വില. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ‍ഡിസംബര്‍ ഒന്നിന് വ്യാപാരം നടന്നത്.
കഴിഞ്ഞ മാസം പകുതി മുതലാണ് സ്വര്‍ണ വില കുറഞ്ഞു തുടങ്ങിയത്. ഇതിന് മുമ്ബ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വില ഇത്രയും കുറഞ്ഞത്.
രാജ്യാന്തര വിപണി അടിസ്ഥാനമാക്കിയാണു സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്. ആഗോള വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില കുറയാന്‍ കാരണം. നമ്മുടെ രാജ്യത്തെ സാമ്ബത്തിക അവസ്ഥകള്‍ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നില്ല. യുഎസ് ഡോളറിനു വില കൂടുന്നതിനനുസരിച്ച്‌ സ്വര്‍ണ വില കൂടും. ഡോളറിന്റെ വില ഇടിഞ്ഞാല്‍ നഷ്ടം സംഭവിക്കും.
രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്ബത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചതായാണ് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.