ഓഖി ദുരന്തം: പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന നിലപാടുമായ് ലത്തീന്‍ സഭ

0

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുന:പരിശോധിക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച്‌ വേണം പാക്കേജ് തയാറാക്കാനെന്നും സഭ ആവശ്യപ്പെട്ടു.രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം തുടക്കം മുതല്‍ തന്നെ പരാജയമായിരുന്നു. പുനരധിവാസത്തിന്റെ കാര്യത്തില്‍ ഈ നിലപാട് തുടര്‍ന്നാല്‍ സഭയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നടത്തുമെന്നും ലത്തീന്‍ രൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര മുന്നറിയിപ്പ് നല്‍കി.
മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്ര വലിയ ദുരന്തത്തില്‍ എത്തിച്ചത്. സര്‍ക്കാര്‍ കാണിക്കുന്ന പുറം മോടികള്‍ കൊണ്ട് മത്സ്യത്തൊഴിലാളുകളുടെ വികാരത്തെ അധികനാള്‍ തണുപ്പിച്ച്‌ നിര്‍ത്താന്‍ സാധിക്കില്ലെന്നും യൂജിന്‍ പെരേര അറിയിച്ചു.
ദുരിത ബാധിതരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ലത്തീന്‍ സഭ മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.