ഓഖി ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി 14ന് കേരളത്തിലെത്തും

0

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 14ന് കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പ്രചരണ ജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് രാഹുല്‍ ഗാന്ധി പൂന്തുറയിലുളള ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ശംഖുമുഖത്ത് കെട്ടിയിരുന്ന സമാപനവേദി അടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ ഗാന്ധി അതിനു ശേഷം ആദ്യമായി സംസ്ഥാനത്ത് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയായിരിക്കും പടയൊരുക്കം.

Leave A Reply

Your email address will not be published.