പ്രശസ്ത സംവിധായകന്‍ ബ്രയാന്‍ സിംഗറിനെതിരേ ലൈംഗീക ആരോപണവുമായി യുവാവ് രംഗത്ത്

0

ലോകംമുഴുവന്‍ വന്‍ ഹിറ്റായി മാറിയ എകസ്മെന്‍ സിനിമകളുടെ സംവിധായകന്‍ ബ്രയാന്‍ സിംഗറിനെതിരേ ലൈംഗീക ആരോപണവുമായി യുവാവ് രംഗത്ത്. തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സിംഗര്‍ നിഷേധിച്ചു.15 വര്‍ഷം മുന്‍പ് തനിക്ക് 17 വയസ്സുള്ളപ്പോള്‍ സംവിധായകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും നിര്‍ബ്ബന്ധിതമായി പ്രകൃതി വിരുദ്ധപീഡനം ചെയ്യിച്ചെന്നും ആണ് യുവാവിന്റെ വെളിപ്പെടുത്തല്‍. സീസര്‍ സാഞ്ചസ് ഗുസ്മാന്‍ എന്നയാളാണ് രംഗത്ത് വന്നിരിക്കുന്നത്.

2003 ല്‍ സീറ്റിലില്‍ ടെക് നിക്ഷേപകനായ ലെസ്റ്റര്‍ വാട്ടറിന്റെ ഒരു നൗകയില്‍ നടന്ന പാര്‍ട്ടിക്കിടയില്‍ വെച്ച്‌ സിംഗര്‍ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. 17 വയസ്സുകാരനായ തന്നെ ഇയാള്‍ ഒരു ട്രിപ്പിന് വിളിച്ചു കൊണ്ട് പോയതായും മറ്റൊരു യാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തതായുമാണ് ഇയാള്‍ പറയുന്നത്. ഭയന്ന് പോയ ഗുസ്മാന്‍ പല തവണ നിര്‍ത്താന്‍ യാചിച്ചെങ്കിലും സിംഗര്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം.
താന്‍ ഹോളിവുഡിലെ ശക്തനായ നിര്‍മ്മാതാവാണെന്നും മിണ്ടാതിരുന്നാല്‍ സിനിമയില്‍ നടനാകാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തെന്നും ഇയാള്‍ പറയുന്നു. വരാനിരിക്കുന്ന ഫ്രെഡ്ഡി മെര്‍ക്കുറിയുടെ ജീവിതം പറയുന്ന ബൊഹേമിയന്‍ റാപ്സോഡി എന്ന ചിത്രത്തില്‍ നിന്നും സിംഗറെ പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് ആരോപണവും ഉയര്‍ന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.