രഞ്ജി ട്രോഫി: ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയത്തിളക്കവുമായി കേരളം

0

സൂറത്ത്: സെമിഫൈനലെന്ന സ്വപ്നനേട്ടം ലക്ഷ്യമിട്ടിറങ്ങിയ കേരളം വിദര്‍ഭയ്ക്കുമേല്‍ ആധിപത്യം നേടി.
കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിദര്‍ഭയ്ക്ക് എട്ടു വിക്കറ്റ് നഷ്ടമായി.
അഞ്ചു വിക്കറ്റുമായി തിളങ്ങിയ സ്പിന്നര്‍ അക്ഷയ് കെ.സിയുടെ പോരാട്ടത്തില്‍ കേരളം വിദര്‍ഭയുടെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കി.
ആദ്യ ദിനത്തില്‍ 37 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ വിദര്‍ഭയ്ക്ക് രണ്ടാം ദിനവും മുന്നേറാന്‍ സാധിച്ചില്ല.
ഇതോടെ ആറു വിക്കറ്റിന് 95 റണ്‍സെന്ന നിലയിലായി വിദര്‍ഭ. ഏഴാം വിക്കറ്റില്‍ സര്‍വാതെയും വാഡ്കറും നടത്തിയ ചെറുത്തു നില്‍പ്പാണ് വിദര്‍ഭയ്ക്ക് അല്‍പം ആശ്വാസം പകര്‍ന്നത്.
അതേസമയം 36 റണ്‍സെടുത്ത് നില്‍ക്കെ സര്‍വാതയെ പുറത്താക്കി അക്ഷയ് കെ.സി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മൂന്നു റണ്‍സെടുത്ത് ഗുര്‍ബാനിയുടെ വിക്കറ്റ് എറിഞ്ഞു വീഴ്ത്തിയതും അക്ഷയ് ആയിരുന്നു.
ഇതുവരെ 24 ഓവര്‍ എറിഞ്ഞ അക്ഷയ് 52 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. സൂറത്തിലെ ലാലാഭായി കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്

Leave A Reply

Your email address will not be published.