ലൌ ജിഹാദ് : രാജസ്ഥാനില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സഹായവുമായി മമതബാനര്‍ജി

0

കൊല്‍ക്കത്ത: മഴു കൊണ്ട് വെട്ടി ജീവനോടെ ചുട്ടികരിക്കപ്പെട്ടയാള്‍ക്ക് ബംഗാള്‍ സര്‍ക്കാറിന്‍റെ സഹായം. മൂന്ന് ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഗ്ദാനം. പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയാണ് രാജസ്ഥാനിലെ രജസമന്ദില്‍ ആക്രമണത്തിനിരയായത്.
രാജസ്ഥാനില്‍ സംഭവിച്ചത് വളരെ ദു:ഖകരമായ കാര്യമാണ്. മാല്‍ഡയിലെ അഫ്രസുല്‍ ഖാന്‍ മൃഗീയമായ രീതിയില്‍ രാജസമന്ദില്‍ കൊല്ലപ്പെടുകയായിരുന്നു. ദുരിതത്തിലായ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും കുടുംബത്തിലെ യോഗ്യതയുള്ള വ്യക്തിക്ക് ജോലിയും നല്‍കും- മമത പറഞ്ഞു.
ബുധനാഴ്ചയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ 45 കാരന്‍ അഫ്രസുല്‍ ഖാന്‍ കരാര്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന രാജസ്ഥാനില്‍ വെച്ച്‌ ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.