ഓഖി ദുരന്തം: ‘കാണാതായ അവസാന ആളെയും കിട്ടുംവരെ തിരച്ചില്‍ തുടരും’-മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ദുരന്തതില്പ്പെട്ടു കടലില്‍ കാണാതായ അവസാന ആളെയും കണ്ടെത്തുംവരെ വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.
തെരച്ചില്‍ നിര്‍ത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെടുമെന്നും എത്രപേരെ കണ്ടുകിട്ടാനുണ്ട് എന്നതിന്റെ കണക്ക് സംബന്ധിച്ച് ലത്തീന്‍ സഭയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി പറഞ്ഞു. ചില വള്ളങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ വീണ്ടെടുക്കാന്‍ ക്രെയിന്‍ ഉള്ള കപ്പലുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.