കനകജൂബിലി ആഘോഷം : ശിവഗിരി ദിവ്യജ്യോതി പ്രയാണം 12 മുതല്‍ 19 വരെ

0

തിരുവനന്തപുരം: ഗുരുദേവപ്രതിഷ്ഠയുടെ കനകജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി 12-ന് രാവിലെ മഹാസമാധിയില്‍ നിന്നും ദിവ്യജ്യോതി പ്രയാണം ആരംഭിക്കും. 19-നാണ് സമാപനം. കനകജൂബിലി ആഘോഷകമ്മിറ്റിയുടെയും എസ്.എന്‍.ഡി.പി. യോഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ കെടാവിളക്കില്‍ നിന്നും ജ്വലിപ്പിക്കുന്ന ദിവ്യജ്യോതി എല്ലാ ജില്ലകളിലും പ്രയാണം നടത്തുമെന്ന് ശിവഗിരിമഠം ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പത്രസമ്മേളനത്തില്‍ അറിയിച്ചു..
12-ന് രാവിലെ 8-ന് ശിവഗിരി സമാധിയില്‍ ധര്‍മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ, സെക്രട്ടറി സാന്ദ്രാനന്ദ, ട്രഷറര്‍ ശാരദാനന്ദ എന്നിവര്‍ ദിവ്യജ്യോതി പ്രകാശനം ചെയ്യും. തുടര്‍ന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യും. ദിവ്യജ്യോതി പ്രയാണത്തിന് നാല്‍പതോളം കേന്ദ്രങ്ങളില്‍ വരവേല്‍പും സ്വീകരണവുമുണ്ടാകും. ദിവ്യജ്യോതി ദര്‍ശിക്കുവാന്‍ പ്രത്യേകം സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.ഡിസംബര്‍ 11ന് വൈകിട്ട് 4-ന് ശിവഗിരി മഹാസമാധിയില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പെടെയുള്ള ജാഥാ അംഗങ്ങള്‍ക്ക് സന്യാസിമാര്‍ പീതാംബരദീക്ഷ നല്‍കും.
12-ന് കൊല്ലം, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല, 13-ന് ആലുവ കൊടുങ്ങല്ലൂര്‍, 14-ന് പാലക്കാട്, മലപ്പുറം, 15-ന് കോഴിക്കോട്, വളാഞ്ചേരി, 16-ന് തൃശൂര്‍, പെരുമ്ബാവൂര്‍, 17-ന് കട്ടപ്പന,കോട്ടയം, 18-ന് പത്തനംതിട്ട, കൊട്ടാരക്കര 19-ന് ചെമ്ബഴന്തി ഗുരുകുലം എന്നിങ്ങനെയാണ് യാത്രയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
19-ന് രാവിലെ10-ന് ചെമ്പഴന്തി ഗുരുകുലത്തില്‍ നിന്ന് 2500 വാഹനങ്ങളുടെ അകമ്ബടിയോടെ ദിവ്യജ്യോതിപ്രയാണം ശിവഗിരിയിലെത്തും. വൈകുന്നേരം മൂന്നിന് സമാപനസമ്മേളനം നടക്കും. തുടര്‍ന്ന് മഹാസമാധിയില്‍ സമൂഹപ്രാര്‍ത്ഥന, ദീപാരാധന, പ്രസാദവിതരണം എന്നീ ചടങ്ങുകളോടെ പ്രയാണത്തിന് സമാപനമാകും.

Leave A Reply

Your email address will not be published.