കളക്ടര്‍ ഇടപെട്ടു : ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി

0

കൊച്ചി: കടല്‍ ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍ന്നു. സമര നേതാക്കളുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറായത്.
എത്രയും പെട്ടന്ന് തന്നെ കടല്‍ഭിത്തിയുടെ നിര്‍മാണം ആരംഭിക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം മിനിറ്റ്സില്‍ രേഖപ്പെടുത്തുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി.
എന്നാല്‍, കടല്‍ഭിത്തി നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ അവസാനിപ്പിച്ചത്. പുനരധിവാസം ആവശ്യപ്പെട്ട് പ്രഖ്യാപിച്ചിരുന്ന സമര പരിപാടികള്‍ തുടരുമെന്നാണ് സമര നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.
കടല്‍ ഭിത്തിയുടെ അഭാവം തീരദേശത്ത് വീടുകള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളുകള്‍ പറഞ്ഞത്. ഇതേതുടര്‍ന്നാണ് തീരദേശ വാസികള്‍ കടുത്ത സമരപരിപാടിയിലേക്ക് നീങ്ങിയത്.

Leave A Reply

Your email address will not be published.