കുവൈത്തില്‍ ഷെയ്ഖ് ജാബിർ മുബാറക്ക് നയിക്കുന്ന പുതിയ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും

0

കുവൈറ്റ്: കുവൈത്തിൽ പുതിയ മന്ത്രിസഭ ഞായറാഴ്ച അധികാരമേൽക്കും. ഷെയ്ഖ് ജാബിർ മുബാറക് അൽസബാഹ്‌ നേതൃത്വം നൽകുന്ന പുതിയ കാബിനറ്റിൽ നിലവിലെ മന്ത്രിമാരായ ഹിന്ദ്​ സബീഹ്​, ജമാൽ ഹർബി, ഖാലിദ്​ റൗദാൻ തുടങ്ങിയവർ വീണ്ടും അംഗങ്ങളായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച നിലവിൽ വരുന്ന കാബിനറ്റിൽ നിലവിൽ അമീരി ദീവാനികാര്യമന്ത്രിയായ ശൈഖ് നാസർ സബാഹ് അൽ അഹ്മദ് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആവുമെന്ന്​ സൂചന. പുതിയ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി ഡോ. നായിഫ് അൽ ഹജ്റുഫിന്റെ പേരാണ് പഞ്ഞുകേൾക്കുന്നത്. അതേസമയം, വിദേശകാര്യമന്ത്രിയായി മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ശൈഖ് സബാഹ് അൽ ഖാലിദ്, ശൈഖ് ഖാലിദ് അൽ ജർറാഹ്, ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല എന്നിവരിലൊരാൾ നിയമിതനാകും. തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ്, വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ, ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ ഹർബി, ഔഖാഫ്​ മന്ത്രി മുഹമ്മദ് അൽ ജബ്‍രി, പൊതുമരാമത്ത്​ മന്ത്രി അബ്ദുറഹ്മാൻ അൽ മുത്വവ്വ എന്നിവരെ നിലനിർത്തിയാണ് ഷെയ്ഖ് ജാബിർ മുബാറക് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത്.

Leave A Reply

Your email address will not be published.