ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടുടുപ്പ്

0

ഗുജറാത്ത്‌: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പതിമൂന്ന് ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടുടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനിയും കോണ്‍ഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിലും ജനവിധി തേടുന്നവരിപ്പെടും.
13 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 8 മണിമുതല്‍ 5മണിവരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 182 മണ്ഡലങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തെക്കന്‍ ഗുജറാത്ത്, സൌരാഷ്ട്ര – കച്ച് മേഖലകളിലെ 13 ജില്ലകളിലെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 2.12 കോടി വോട്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 977 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതും. വിവിപാറ്റ് സംവിധാനത്തോടെ 27158 ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക. വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പോളിങ് ബൂത്തിലേക്ക് പോകുന്പോള്‍ ഇരുപാര്‍ട്ടികളും ആത്മവിശ്വാസത്തിലാണ്. അഭിപ്രായസര്‍വ്വേകള്‍ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മേഖലകളില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണെന്നാണ് വിലയിരുത്തല്‍.
വ്യാപരികളും കര്‍ഷകരും ഏറെയുള്ള സൂറത്ത്, കച്ച് പ്രദേശങ്ങളില്‍ ജിഎസ്ടിയും നോട്ട് നിരോധനവും വിധിനിര്‍ണയിക്കുന്ന ഘടകങ്ങളാവും. പട്ടേല്‍ വിഭാഗക്കാര്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പെന്നതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. അതേസമയം മോദിയുടെ വ്യക്തിപ്രഭാവത്തില്‍ ഇത്തവണയും പ്രതീക്ഷയര്‍പ്പിക്കുകയാണ് ബിജെപി. രാജ്ഘോട്ട് വെസ്റ്റില്‍ മാറ്റുരക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാനി, എതിരാാളിയായ കോണ്‍ഗ്രസിന്‍റെ ഇന്ദ്രാനില്‍ രാജ്യഗുരു, കേണ്‍ഗ്രസ് എംഎല്‍എമാരായ ശക്തിസിങ് ഗോഹില്‍, പരേഷ് ധനാനി എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. 2012 ല്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 89 ല്‍ 63 ഇടത്തും വിജയിച്ചത് ബിജെപിയായിരുന്നു.

Leave A Reply

Your email address will not be published.