ഗുജറാത്ത് തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകള്‍ തകരാലായി വോട്ടെടുപ്പ് തടസപ്പെട്ടു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. ഇതോടെ അരമണിക്കൂറിലേറെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു.തകരാര്‍ സംഭവിച്ച വോട്ടിംഗ് മെഷീനുകള്‍ മാറ്റിയതിനു ശേഷം പകരം മെഷീനുകള്‍ എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ സാധിച്ചത്.