നിര്‍മാതാവിനോട് പരസ്യമായി മാപ്പ് ചോദിച്ച്‌ നടന്‍ സിമ്പു

0

അ അ അ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവിനോട് പരസ്യമായി മാപ്പ് ചോദിച്ച്‌ നടന്‍ സിമ്പു. സന്താനം നായകനാകുന്ന സക്ക പോടു പോടു രാജ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ചിമ്ബുവിന്റെ പരസ്യക്ഷമ പറച്ചില്‍.
അ അ അ പരാജയ ചിത്രമായിരുന്നു. അത് പരാജയപ്പെട്ടതില്‍ വിഷമമൊന്നുമില്ല. ആരാധകര്‍ക്കായി ഇറക്കിയ പടമായിരുന്നു അത്. നിര്‍മ്മാതാവിന് കുറച്ച്‌ നഷ്ടം ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സിനിമ ചിത്രീകരിക്കുമ്ബോഴോ റിലീസ് ചെയ്യുമ്ബോഴോ പറയാം. എന്നാല്‍, റിലീസ് ചെയ്ത് 6 മാസത്തിനുശേഷം എനിക്കെതിരെ പറഞ്ഞതില്‍ വിഷമമുണ്ട്’ – ചിമ്പു പറഞ്ഞു.
തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. ഞാനതിന് ക്ഷമ ചോദിക്കുന്നു. ഞാന്‍ നല്ലവനാണെന്ന് പറയുന്നില്ല. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കറിയാം. എന്നാല്‍ അഭിനയിക്കുന്നതില്‍നിന്നോ ആരാധകരെ രസിപ്പിക്കുന്നതില്‍നിന്നോ എന്നെ തടയാന്‍ ആര്‍ക്കും ആവില്ല. – ചിമ്പു പറഞ്ഞു.
അതേസമയം, ചിമ്പുവിന്റെ ക്ഷമ പറച്ചില്‍ അടവാണോന്ന് ചോദിക്കുന്നവരും ഉണ്ട്. ചിത്രത്തിന്റെ പരാജയത്തിനു കാരണം ചിമ്പു ആണെന്ന് ആരോപിച്ച്‌ നിര്‍മാതാവ് മൈക്കിള്‍ രായപ്പന്‍ രംഗത്തെത്തിയിരുന്നു.

Leave A Reply

Your email address will not be published.