നിവിന്‍ പോളിയുടെ റിച്ചിക്കെതിരെ വിമര്‍ശനം രൂപേഷ് പീതാംബരന് ആരാധകരുടെ തെറിയഭിഷേകം

0

നിവിന്‍ പോളിയുടെ ചിത്രമായ റിച്ചിക്കെതിരെ ഒളിയമ്ബിറക്കിയ രൂപേഷ് പീതാംബരന്‍ ഒടുവില്‍ മുട്ടു മടക്കി. മലയാളി ആരാധകര്‍ തെറികൊണ്ട് പൊങ്കാല സമര്‍പ്പിച്ചതോടെയാണ് നിവിന്‍ പോളിയോട് പുതിയ അടവ് എടുത്ത് രൂപേഷ് രംഗത്തെത്തിയത്. ‘ഉളിഡവരു കണ്ടതേ ‘ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് റിച്ചി എന്ന നിവിന്‍ ചിത്രം.
എന്നാല്‍ റിച്ചി പുറത്തുവന്ന ദിവസം തന്നെ രൂപേഷ് ‘ഉളിഡവരു കണ്ടതേ’ എന്ന ചിത്രത്തെ പുകഴ്ത്തുകയായിരുന്നു. ചിത്രം എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച രക്ഷിത് ഷെട്ടിയെ പുകഴ്ത്താനും രൂപേഷ് മറന്നില്ല. ‘മാസ്റ്റര്‍ പീസ്’ എന്നത് വെറും ‘പീസ്’ ആകുന്നത് ചിന്തിക്കാന്‍പോലും സാധിക്കില്ല എന്നൊരു അഭിപ്രായവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിനു പിന്നാലെയാണ് മലയാളികള്‍ രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടത്.

തെറിവിളികള്‍ അതിരുകടന്നപ്പോള്‍ സ്ക്രീന്‍ ഷോട്ട് അടക്കം എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കൂടെ ഒരു അടികുറിപ്പും. നിവിനോടായിരുന്നു അപേക്ഷ ‘ദേ ഞാന്‍ റിച്ചിയെ തെറിവിളിച്ചിട്ടില്ലെന്ന് ആരാധകരോടൊന്ന് പറയൂ..’ നിവിന്‍ ഫാന്‍സിന്റെ കൂട്ടമായ ആക്രമണത്തെ ഒരു പരിധിവരെ മറുപടികളിലൂടെ ചെറുക്കാന്‍ രൂപേഷ് ശ്രമിച്ചു. ഇംഗ്ലീഷ് അറിയില്ലേ, ഞാന്‍ റിച്ചിയെ കുറ്റം പറഞ്ഞില്ലല്ലോ, മറ്റൊരു ചിത്രത്തെ പുകഴ്ത്തിയല്ലെയുള്ളൂ എന്നൊക്കെയായിരുന്നു മറുപടികള്‍. എന്നാല്‍ അതൊന്നും വിലപോയില്ല. പിന്നെയും രൂക്ഷമായതോടെയാണ് നിവിനെ ടാഗ് ചെയ്ത് ഒരു പുതിയ കുറിപ്പും പങ്കുവെച്ചത്.

Leave A Reply

Your email address will not be published.