സമകാലിക ഇന്ത്യയുടെ നേര്ക്കാഴചയായി ഐഎഫ്എഫ്കെ ഉത്ഘാടന ചിത്രം
സമകാലിക ഇന്ത്യയുടെ സാഹചര്യങ്ങളുമായി വളരെ സമ്യമുള്ളതാണ് ഉത്ഘാടന ചിത്രം. ഇന്‍സള്‍ട്ട്. അസഹിഷ്ണുതയുടെ രാഷ്ട്രീയം നിലനില്‍ക്കുന്ന കാലത്തില്‍ രണ്ട് പേര് തമ്മിലുള്ള മതപരമായ വിദ്വേഷം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ തുടക്കം. ലബനന് നഗരമായ ബെയ്റൂത്തിലാണ് കഥ നടക്കുന്നത്.
സ്വന്തം മതത്തിലും സ്വത്വത്തിലും അഭിമാനിക്കുന്ന ടോണിയുടെ രാഷ്ട്രീയത്തില്‍ നിന്നാണ് ചലച്ചിത്രത്തിന്റെ ദൃശ്യങ്ങള്‍ തുടങ്ങുന്നത്. സ്വാഭിമാനം ജനിപ്പിക്കുന്ന ധീരതയുടെ രാഷ്ട്രീയം മനുഷ്യരില്‍ വെറുപ്പിന്റെ രാഷ്ട്രീയമായി പരിണമിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു സംഘര്‍ഷം. അഭിമാനവും അപമാനവും തമ്മിലുള്ള വടംവടി രണ്ട് വ്യക്തിയില്‍ നിന്നും സമൂഹത്തിലേയ്ക്കും അവിടെ നിന്ന് രാജ്യത്തിലേയ്ക്ക് ആകമാനവും വികസിക്കുന്നതും ചിത്രം പറഞ്ഞുപോകുന്നു.
പലസ്തീന് അഭയാര്‍ഥിയായി നഗരത്തിലെത്തിയ യാസറും ലെബനീസ് ക്രിസ്ത്യനായ ടോണിയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങുന്നത് ടോണിയുടെ വിടിന്റെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേയ്ക്ക് വെള്ളം ഒഴുകിപ്പോകുന്ന ഓവ് ചാലിനെച്ചൊല്ലിയുള്ള തര്‍ക്കത്തോടെയാണ്. നഗരത്തിലെ നിര്‍മാണ ലംഘനങ്ങള്‍ പരിഹരിക്കുന്ന കമ്ബനിയിലെ കരാര്‍ ജീവനക്കാരനാണ് യാസര്‍. ടോണിയുടെ ബാല്‍ക്കണിയിലെ ഓവ്ചാലിലൂടെ തെരുവിലേയ്ക്കാണ് വെള്ളം വീഴുന്നത്. ഇത് മാറ്റി സ്ഥാപിക്കാന്‍ യാസര്‍ ശ്രമിക്കുന്നതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു.
ടോണി തന്നെ അപമാനിച്ച യാസര്‍ മാപ്പു പറയണം എന്ന് ആവശ്യപ്പെടുന്നു. മാപ്പ് പറയാനെത്തുന്ന യാസര്‍ ടോണിയുടെ ഗ്യാരേജിലെ ടിവിയില്‍ നിന്ന് കേള്‍ക്കുന്നത് സ്വാഭിമാനത്തിന്റെ രാഷ്ട്രീയമാണ്. ടോണിയുടെ സ്വാഭിമാനം യാസറിന് അപമാനമായി തോന്നുകയും ഇത് കൈയാങ്കളിയിലേയ്ക്ക് എത്തുകയുമാണ്.
കോടതിയലെത്തുന്നതോടെ രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നം രാഷ്്ട്രീയവും മതപരവുമായി മാറുന്നു. ദേശീയശ്രദ്ധ നേടുന്ന പ്രശ്നം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. തെരുവിലേയ്ക്ക് വ്യാപിക്കുകയും അക്രമസ്വഭാവം കൈവന്ന് സ്ഥിതി മാറുന്നു. ഇതിനിടെ ടോണിയുടെ ഭൂതകാലം ബാല്യത്തിലെ ദുരനുഭവങ്ങളും കോടതിയില്‍ വെളിവാകുന്നു. യാസറും ടോണിയും ജീവിതത്തില്‍ നേരിട്ടത് ഒരേ പ്രശ്നങ്ങള്‍ തന്നെയണ്.
അന്യോന്യം ഉണ്ടായ വെറുപ്പിനെക്കുറിച്ച് ഇരുവരും വീണ്ടും ചന്തിക്കുന്നു. ദുരഭിമാനത്തിന്റെ അര്ഥമില്ലായ്മ മനസിലാക്കുന്നതോടെ ഇരുവരും പരസ്പര സ്നേഹത്തിലേയ്ക്ക് എത്തുകയാണ്. കഥ അവസാനിക്കുമ്ബോള്‍ അപമാനം വ്യര്‍ഥമായ തോന്നലാണെന്നും വെറുപ്പിന്റെ ചിന്തയ്ക്കും വിവേചനങ്ങള്‍ക്കും മനുഷ്യ ജീവിതത്തില്‍ യാതൊരു സ്ഥാനവും ഇല്ലെന്നും അവര്‍ മനസിലാക്കുന്നു.
ലോകത്താകെ മതവിദ്വേഷവും സങ്കുചിത വാദങ്ങളും പ്രശ്നം സൃഷ്ടിക്കുയാണെന്ന് ചിത്രത്തിലൂടെ വ്യക്തമാകുന്നു. പക്ഷങ്ങളുടെ ന്യായവാദങ്ങക്ക് അര്‍ഥമില്ലെന്നും ഇന്ത്യയിലെ സഹചര്യങ്ങളെക്കുറിച്ച് കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഇന്‍സള്‍ട്ട് ചെയ്യുന്നത്.
സിയാദ് ദൗറിയാണ് ചിത്രത്തിന്റെ സംവിധായകന്. ആശയം പോലെ മികച്ച ചിത്രീകരണം കൊണ്ടും ചിത്രം ശ്രദ്ധേയമാകുന്നു. സംഘര്‍ഷം പോലെ ദുഃഖങ്ങളും ഓര്‍മകളും ചിത്രം സ്വാഭാവികമായി അവതരിപ്പിക്കുന്നു. ഏദര്‍ കാരം, കാമല്‍ എല്‍ ബാഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. നിറഞ്ഞ സദസില്‍ പൂര്‍ണ കരഘോഷത്തോടെയാണ് ഉദ്ഘാടന ചിത്രത്തെ കാഴ്ചക്കാര്‍ ഏറ്റെടുത്ത്.