ഓഖി ദുരന്തം : മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാജ് ഭവന്‍ മാര്‍ച്ച്‌ നടത്തും

0

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലപ്രദമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഇന്ന് മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്‌. ലത്തീന്‍ സഭാ നേതൃത്വത്തിന്‍റെ ആഹ്വാന പ്രകാരമാണ് മാര്‍ച്ച്‌. മറ്റ് പ്രതിഷേധ സമരങ്ങള്‍ നടത്താനും സഭാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് മത്സ്യതൊഴിലാളികള്‍ രാജ്ഭവന്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്.
പലവട്ടം സര്‍ക്കാര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇത് മുഖവിലക്കെടുക്കാതെയാണ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ സഭാനേതൃത്വം വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്താന്‍ അന്വേഷണം 172 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് വ്യാപിപ്പിക്കണം. കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളും മുന്നോട്ടു വെയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 285 പേരെ കാണാതായിട്ടുണ്ടെന്നാണ് സഭയുടെ കണക്ക്.

Leave A Reply

Your email address will not be published.