ഓഖി : രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 44 ആയി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. പൊന്നാനിയില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളാണ് ഇവ കണ്ടത്. മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനായി തീരദേശ പൊലീസ് സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.
അതേസമയം, കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത് 95 പേരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പലകാരണങ്ങളാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 129 ആകും. വിശദവിവരങ്ങളടങ്ങിയ പട്ടിക റവന്യൂവകുപ്പ് പുറത്തിറക്കി.
നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ തുടരുന്ന തിരച്ചിലില്‍ മല്‍സ്യത്തൊഴിലാളികളും സജീവമാണ്. പന്ത്രണ്ടുദിവസമായിട്ടും മുഴുവന്‍ മല്‍സ്യത്തൊഴിലാളികളെയും കണ്ടെത്താന്‍ സാധിക്കാത്തതിനെിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തി.

Leave A Reply

Your email address will not be published.