ടി 10 ലീഗ് : ആരാധകരെ ആവേശത്തിമിര്‍പ്പിലാഴ്ത്താന്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഷാര്‍ജയിലേയ്ക്ക്

0

ലോക ക്രിക്കറ്റർമാർ അണിനിരക്കുന്ന ടി 10 ലീഗ് മത്സരങ്ങൾക്ക്​ മുന്നൊരുക്കം സജീവം. ഈ മാസം 14 നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരങ്ങളിൽ ​പ്രമുഖ ക്രിക്കറ്റ്​ താരങ്ങൾ ഉൾപ്പെടുന്ന നിരവധി ടീമുകൾ മാറ്റുരക്കും. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരിക്കും ടൂർണമെന്റെന്ന്​ സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
പതിനാലു മുതൽ നാലു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്​ ഷാർജ ക്രിക്കറ്റ്​ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ്​ നടക്കുന്നത്​. ലോകത്തു ആദ്യമായാണ് ഇത്തരമൊരു മത്സരമെന്നു ചെയർമാൻ നവാബ് ഷാജി പറഞ്ഞു. പാകിസ്താൻ, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ ടി 10 ക്രിക്കറ്റ്​ ടൂർണമെന്റിന്​ അംഗീകാരം നൽകിയിട്ടുണ്ട്. പാക് താരങ്ങളായ സർഫറാസ് അഹ്മദ്, ഷാഹിദ് അഫ്രീദി, ഇന്ത്യൻ വെറ്ററൻ വീരേന്ദര്‍ സെവാഗ്‌ തുടങ്ങിയവർ കളത്തിലിറങ്ങും. ടെലിവിഷൻ ചാനലുകളിൽ തത്സമയ സംപ്രേഷണം ഉണ്ടാകും. ആറു ടീമുകളാണ് മത്സരിക്കുക. കേരള കിങ്സിനെ ഇംഗ്ലണ്ടിന്റെ ഇയാൻ മോർഗൻ നയിക്കും.

Leave A Reply

Your email address will not be published.