ദുബായില്‍ റെഡ് ലൈന്‍ മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നു

0

ദുബൈ: ദുബൈയില്‍ റെഡ് ലൈന്‍ മെട്രോ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കുന്നു. ഇബ്നു ബത്താത്തയുടെയും ജുമൈറ ലേക്സ് ടവറിന്റെയും ഇടക്കുള്ള റൂട്ടുകളില്‍ സര്‍വീസാണ് 2018 ജനുവരി അഞ്ച് മുതല്‍ 2019 പകുതി വരെ അടച്ചിടുക. 2020 പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് അടച്ചിടുന്നത്.

നഖീല്‍ ഹാര്‍ബറിലും ടവര്‍ സ്റ്റേഷനിലും നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാലാണ് അടച്ചിടുന്നതെന്ന് ആര്‍.ടി.എ യുടെ റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുള്‍ മൊഹ്സന്‍ ഇബ്രാഹിം യൂനിസ് പറഞ്ഞു.

ഈ റൂട്ടുകളില്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി സാധാരണ ബസ് സര്‍വ്വീസ് നടത്തുമെന്ന് മൊഹ്സന്‍ അറിയിച്ചു. അടച്ചിടുന്ന മുഴുവന്‍ കാല സമയവും ബസ് സേവനം ഉണ്ടാകുമെന്നും അത് സൗജന്യമായിരിക്കുമെന്നും മൊഹ്സന്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.